Sauditimesonline

fans p
മോഹന്‍ലാലിന് വനിതാ ഫാന്‍സ്; ജിസിസിയിലെ പ്രഥമ കൂട്ടായ്മ റിയാദില്‍

ശൂറാ സമിതികളില്‍ വനിതകള്‍ക്ക് നിയമനം

റിയാദ്: സൗദി ശൂറാ കൗണ്‍സിലിന്റെ വിവിധ സമിതികളില്‍ വനിതകള്‍ക്ക് നിയമനം. സുരക്ഷാ കാര്യ സമിതി ഉള്‍പ്പെടെ പുരുഷന്‍മാര്‍ക്ക് ആധിപത്യമുണ്ടായിരുന്ന 14 സമിതികളില്‍ 24 വനിതകളെയാണ് നിയമിച്ചത്.

ആരോഗ്യ സമിതി അധ്യക്ഷയായി ഡോ. സൈനബ് ബിന്ത് മുത്തന്ന അബു താലിബിനെ തെരഞ്ഞെടുത്തു. സമിതിയിലെ പകുതി അംഗങ്ങളും വനിതകളാണ്. ഡോ. അമീറ അല്‍ ബലവി, ഡോ. ആലിയ അല്‍ദഹ്‌ലവി, ഡോ. മോനാ അല്‍ മുഷയ്ത്, ഡോ. നജ്‌വ അല്‍ ഗംദി എന്നിവരാണ് വനിതാ അംഗങ്ങള്‍. ഡോ. മഹാ അല്‍ സിനാനെ സാംസ്‌കാരികം, മാധ്യമം, വിനോദ സഞ്ചാരം എന്നിവയുടെ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണായി തെരഞ്ഞെടുത്തു. ഡോ. ഇമാന്‍ അല്‍ ജബ്രീന്‍, ഡോ. ഹൈഫ അല്‍ഷമ്മരി, മോനാ ആബിദ് ഖസന്ദര്‍ എന്നിവര്‍ സമിതിയിലെ വനിതാ അംഗങ്ങളാണ്.

വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ സമിതിയുടെ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണായി ഡോ. അമല്‍ അല്‍ഷമാനെയും അംഗമായി ഡോ. ആയിഷാ സക്രിയെയും നിയമിച്ചു. കൗസര്‍ അല്‍ അര്‍ബാഷ് ആണ് മനുഷ്യാവകാശ സമിതി ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍. ഡോ. ലത്തീഫ അല്‍ ഷാലനെ സമിതി അംഗമായും തെരഞ്ഞെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top