
തബൂക്ക്: മുസ്ലീം ലീഗ് സംസ്ഥാന ഉപാധ്യക്ഷനും മുന്‍ എംഎല്‍എയുമായ സി മോയിന്‍കുട്ടി അനുസ്മരണ യോഗം സംഘടിപ്പിച്ചു. ജനങ്ങള്‍ക്കിടയില്‍ ജീവിച്ച സാമൂഹിക പ്രവര്‍ത്തകനാണ് സി മോയിന്‍കുട്ടി. അധികാരസ്ഥാനത്ത് ഇരിക്കുമ്പോഴും ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചു എന്നതാണ് അദ്ദേഹത്തെ വ്യതിരിക്തമാക്കുന്നത്. അദ്ദേഹത്തെപ്പോലെയുള്ള ജനകീയ നേതാക്കന്മാരെയാണ് കാലഘട്ടത്തിന് ആവശ്യമെന്ന് തബൂക്ക് സെന്‍ട്രല്‍ കെഎംസിസി സംഘടിപ്പിച്ച അനുസ്മരണം യോഗം അഭിപ്രായപ്പെട്ടു.

സൗദി നാഷണല്‍ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം കെ പി മുഹമ്മദ് കൊടുവള്ളി അനുസ്മരണ പ്രഭാഷണം നടത്തി. സക്കീര്‍ മണ്ണാര്‍മല അധ്യക്ഷത വഹിച്ചു. അലി വെട്ടത്തൂര്‍, മുനീര്‍ ചേന്നര, മൊയ്തീന്‍ പട്ടാമ്പി, നിസാം കൂട്ടായി എന്നിവര്‍ പ്രസംഗിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
