
റിയാദ്: ക്രൂഡ് ഓയില്‍ ഉത്പാദനം കുറക്കാനുളള തീരുമാനം തുടരുമെന്ന് ഒപെക് രാജ്യങ്ങള്‍. അന്താരാഷ്ട്ര വിപണിയില്‍ വില തകര്‍ച്ച നേരിടാന്‍ അടുത്ത വര്‍ഷം വരെ ഉത്പാദനം നിയന്ത്രിക്കുമെന്ന് ഒപെക് അറിയിച്ചു. കൊവിഡിനെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഗണ്യമായി കുറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഉത്പാദന നിയന്ത്രണം തുടരാന്‍ തീരുമാനിച്ചത്. ക്രൂഡ് ഓയിലിന്റെ ശരാശരി വില ജാരലിന് 40 ഡോളറാണ്. ഉത്പാദന നിയന്ത്രണം തുടരുമെന്ന പ്രഖ്യാപനം വന്നതോടെ എണ്ണ വിലയില്‍ നാലു ശതമാനം വര്‍ധനവ് രേഖപ്പെടുത്തു. ബ്രന്റ് ക്രൂഡിന് ബാരലിന് 45 ഡോളറാണ് വില.

കൊവിഡ് പ്രതിസന്ധി അവസാനിച്ചാലും ക്രൂഡ് ഓയില്‍ വില ഉയരാന്‍ കൂടുതല്‍ സമയം ആവശ്യമായിവരും എന്നാണ് ഒപെക് വിലയിരുത്തുന്നത്. കൊവിഡ് പ്രതിരോധ വാക്‌സിന്‍ കണ്ടെത്തിയാലും എണ്ണ വിപണിയി ഉണരാന്‍ സമയം ആവശ്യമാണ്. ഇതെല്ലാം പരിഗണിച്ചാണ് ഉത്പാദനം നിയന്ത്രിക്കാന്‍ ഒപെക് തീരുമാനിച്ചത്.
അതിനിടെ ലോകത്തെ ഏറ്റവും വലിയ എണ്ണ ഉത്പാദകരായ സൗദി അരാംകോ കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും ലാഭം നേടി. നിക്ഷേപര്‍ക്കു ലാഭ വിഹിതവും കമ്പനി വിതരണം ചെയ്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
