Sauditimesonline

sathar
സത്താര്‍ കായംകുളം ചരമവാര്‍ഷികം നവം.14ന്

സൗദിയില്‍ വിദേശ നിയമ സ്ഥാപനങ്ങള്‍ക്ക് പ്രാക്ടീസിന് അനുമതി

റിയാദ്: സൗദിയില്‍ വിദേശ നിയമ സ്ഥാപനങ്ങള്‍ക്ക് പ്രാക്ടീസ് ചെയ്യാന്‍ അനുമതി. ലൈസന്‍സ് നേടുന്നതിന് ഇലക്ട്രാണിക് ജസ്റ്റിസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നീതിന്യായ മന്ത്രാലയം അറിയിച്ചു.

സൗദിയില്‍ സ്വദേശി അഭിഭാഷകര്‍ക്ക് മാത്രമാണ് കോടതികളില്‍ പ്രാക്ടീസ് ചെയ്യാന്‍ അനുമതി ഉണ്ടായിരുന്നത്. എന്നാല്‍ വിദേശ നിയമ സ്ഥാപനങ്ങള്‍ക്ക് സൗദിയില്‍ പ്രാക്ടീസ് ചെയ്യാന്‍ ലൈസന്‍സ് അനുവദിക്കുന്നതോടെ കാര്യക്ഷമത വര്‍ധിക്കുകയും നിയമ-വ്യവഹാര രംഗം കൂടുതല്‍ മെച്ചപ്പെടുമെന്നും വിലയിരുത്തപ്പെടുന്നു.

ലൈസന്‍സ് നേടുന്നതിന് നീതിന്യായ മന്ത്രാലയത്തിന്റെ ഇ-ജസ്റ്റിസ് സര്‍വീസിനുളള Najiz.sa എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. പോര്‍ട്ടലില്‍ ഫോറിന്‍ ലോ ഫേം എന്ന ലിങ്കില്‍ ആവശ്യമായ വിവരങ്ങളും രേഖകളും സമര്‍പ്പിച്ച് ലൈസന്‍സ് നേടാമെന്ന് മന്ത്രാലയം അറിയിച്ചു.

വിദേശ നിയമ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് നീതിന്യായ മന്ത്രി വാലിദ് അല്‍സമാനി നേരത്തെ അംഗീകാരം നല്‍കിയിരുന്നു. അത് നടപ്പിലാക്കുന്നതിന്റെ ഭാഗമാണ് രജിസ്‌ട്രേഷന്‍ നടപടി ആരംഭിച്ചത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top