Sauditimesonline

watches

യമന്‍ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സൗദി സഹായം

റിയാദ്: യമനില്‍ ഉണ്ടായ വെളളപ്പൊക്കത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് റിയാദ്
കിംഗ് സല്‍മാന്‍ ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്ററിന്റെ സഹായം. അല്‍മഹ്‌റ ഗവര്‍ണറേറ്റിലെ പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് 50 വീടുകള്‍ കൈമാറി.

ആഭ്യന്തര സംഘര്‍ഷങ്ങളിലും പ്രകൃതി ദുരന്തങ്ങളിലും ദുരിതം അനുഭവിക്കുന്ന യെമനി ജനതയെ സഹായിക്കുന്നതിനാണ് സഹായം. റിലീഫ് സെന്റര്‍ മാരിബ് ഗവര്‍ണറേറ്റില്‍ കഴിഞ്ഞ ദിവസം 28 ടണ്‍ ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തിരുന്നു. ഇതിനു പുറമെ 15 യെമന്‍ ഗവര്‍ണറേറ്റുകളില്‍ 1.92 ലക്ഷം ആളുകള്‍ക്ക് ഭക്ഷ്യക്കിറ്റുകളും വിതരണം ചെയ്തു.

അഫ്ഗാനിലെ കാബൂളില്‍ 2,340 പേര്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തതായും റിലീഫ് സെന്റര്‍ അറിയിച്ചു. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷന്റെ സഹകരണത്തോടെ ലെബനോണില്‍ കഴിയുന്ന സിറിയന്‍, പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് ശൈത്യകാല വസ്ത്രങ്ങളുടെ വിതരണം തുടരുകയാണ്.

വിവിധ സ്‌റ്റോറുകളില്‍ നിന്ന് ശീത പ്രതിരോധ വസ്ത്രങ്ങള്‍ വാങ്ങുന്നതിന് അഭയാര്‍ത്ഥികള്‍ക്ക് 3,864 വൗച്ചറുകളും വിതരണം ചെയ്തു. സുഡാനില്‍ 1,570 പേര്‍ക്ക് 11 ടണ്‍ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തതായും റിലീഫ് സെന്റര്‍ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top