Sauditimesonline

sms group
രാജ്യങ്ങള്‍ പലതെങ്കിലും ഹൃദയം ഒന്ന്; ഷിഫയില്‍ തൊഴിലാളികളുടെ സൗഹൃദ ഇഫ്താര്‍

അബഹയില്‍ സിറ്റി ഫ്‌ളവര്‍; ഡിസംബര്‍ 31ന് ഉദ്ഘാടനം

അബഹ: പുതുവര്‍ഷത്തെ വരവേറ്റ് സൗദിയിലെ അബഹയില്‍ സിറ്റി ഫ്‌ളവര്‍ പുതിയ ശാഖ പ്രവര്‍ത്തനം ആരംഭിക്കുന്നു. ഡിസംബര്‍ 31ന് വൈകീട്ട് 4.00ന് ഉദ്ഘാടനം ചെയ്യും. സൗദ് ബിന്‍ അബ്ദുല്‍ അസീസ് സ്ട്രീറ്റില്‍ ടൗണ്‍ സെന്ററിലാണ് പുതിയ ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോര്‍. ഉദ്ഘാടനത്തോടനു ബന്ധിച്ച് ആദ്യ 100 ഉപഭോക്താക്കള്‍ക്ക് 50 റിയാലിന്റെ പര്‍ചേസ് വൗചര്‍ സമ്മാനിക്കും. 100 റിയാലിന് പര്‍ചേസ് ചെയ്യുന്നവര്‍ക്കാണ് 50 റിയാലിന്റെ വൗചര്‍. ജനുവരി 5 വരെ പ്രത്യേക വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ടെന്നും മാനേജ്‌മെന്റ് അറിയിച്ചു.

സൗദിയിലെ പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖലയായ സിറ്റി ഫ്‌ളവറിന്റെ അബഹ ശാഖ വിവിധ ശ്രേണിയിലുളള ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശേഖരവുമായാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ആകര്‍ഷക മായ വിലക്കിഴിവില്‍ ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ വാങ്ങാം.

ആരോഗ്യ സൗന്ദര്യ വര്‍ധക ഉത്പ്പന്നങ്ങള്‍, ഫാഷന്‍ ജൂവലറി, ഇലക്‌ട്രോണിക്‌സ്, മെന്‍സ്‌വെയര്‍, കിഡ്‌സ് വെയര്‍, ലേഡീസ് വെയര്‍, ഹൗസ്‌ഹോള്‍ഡ്‌സ്, സ്‌റ്റേഷനറി, അടുക്കള സാമഗ്രികള്‍, പ്ലാസ്റ്റിക്‌സ്, ഹോം ലിനെന്‍, ബാഗ്‌സ്, ലഗേജ്, വാച്ചുകള്‍, ടോയ്‌സ് എന്നിവക്ക് പുറമെ സ്വീറ്റ്‌സ്, ചോക്ക്‌ളേറ്റ്, ബേക്കറി, പയര്‍വര്‍ഗങ്ങള്‍, ഡ്രൈഫ്രൂട്‌സ്, ഗ്രോസറി ഐറ്റംസ് തുടങ്ങിയ ഡിപ്പാര്‍ട്‌മെന്റുകളിലായി ഇരുപതിനായിരത്തിലധികം ഉല്‍പ്പന്നങ്ങളുടെ വന്‍ ശേഖരമാണ് പുതിയ ഷോറൂമിന്റെ പ്രത്യേകത. അന്താരാഷ്ട്ര ബ്രാന്റുകളുടെ ശേഖരവും പുതിയ ശാഖയില്‍ ഒരുക്കിയിട്ടുണ്ടെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top