Sauditimesonline

keli prediction
ലോക കപ്പ്: പ്രവചന മത്സര വിജയികളെ ആദരിച്ച് കേളി

ജിദ്ദ സാഹിത്യോത്സവ്; ഷറഫിയ്യ ചാമ്പ്യന്‍

ജിദ്ദ: കലാലയം സാംസ്‌കാരിക വേദി ജിദ്ദ സിറ്റി പ്രവാസി സാഹിത്യോത്സവ് സമാപിച്ചു. നുസ്‌ല അല്‍ ബദ്ര്‍ ഓഡിറ്ററിയത്തിലെ 11 വേദികളിലായി 70 മത്സരയിനങ്ങളാണ് അരങ്ങേറിയത്. 238 പോയിന്റുകള്‍ നേടി ഷറഫിയ്യ സെക്ടര്‍ ചാമ്പ്യന്‍മാരായി. മഹ്ജര്‍ (203 പോയിന്റ്), സുലൈമാനിയ (191) സെക്ടറുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഷറഫിയ സെക്ടറിലെ ഹാദി ഷഹീദ് കലാപ്രതിഭയും ബലദ് സെക്ടറിലെ മുബാറക് നൂറാനി സര്‍ഗപ്രതിഭയും ആയി. സുലൈമാനിയ സെക്ടറിലെ ഫന്ന ഫാത്തിമയാണ് വനിത വിഭാഗം സര്‍ഗ പ്രതിഭ. വിജയികള്‍ 2026 ജനുവരി 23ന് മക്കയില്‍ നടക്കുന്ന സൗദി വെസ്റ്റ് നാഷണല്‍ സാഹിത്യോത്സവില്‍ പങ്കെടുക്കും.

ഉദ്ഘാടന സംഗമം ജിദ്ദ ഐസിഎഫ് ചാപ്റ്റര്‍ പ്രസിഡന്റ് ഹസ്സന്‍ സഖാഫി നിര്‍വഹിച്ചു. യഹിയ ഖലീല്‍ നൂറാനി, അബൂ മിസ്ബാഹ് ഐക്കരപ്പടി, യാസര്‍ അറഫാത്ത് എആര്‍ നഗര്‍, മൂസ സഖാഫി എന്നിവര്‍ സംബന്ധിച്ചു. സമാപനത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം ജിദ്ദ സിറ്റി സോണ്‍ ചെയര്‍മാന്‍ ഖാജാ സഖാഫി അധ്യക്ഷത വഹിച്ചു. ഹസ്സന്‍ ചെറൂപ്പ ഉദ്ഘാടനം ചെയ്തു.

ജിദ്ദ സിറ്റി സോണ്‍ സെക്രട്ടറി അബൂബക്കര്‍ സിദ്ധീഖ് വലിയപറമ്പ് സന്ദേശ പ്രഭാഷണം നടത്തി. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ (ഐസിഎഫ്), അബ്ദുറസ്സാഖ് മാസ്റ്റര്‍ (കെഎംസിസി), അനസ് ബാവ (നവോദയ ), സൈനുദ്ധീന്‍ ഫൈസി പൊന്മള (എസ്‌ഐസി), ഹക്കീം പാറക്കല്‍ (ഒഐസിസി), ഗഫൂര്‍ കൊണ്ടോട്ടി (ജിദ്ദ മീഡിയ ഫോറം ), മന്‍സൂര്‍ ചുണ്ടമ്പറ്റ (ആര്‍എസ്‌സി ഗ്ലോബല്‍) എന്നിവര്‍ സംസാരിച്ചു. മുഹ്‌സിന്‍ സഖാഫി പ്രാര്‍ത്ഥന നിര്‍വഹിച്ചു. ഷക്കീര്‍ പെടേന സ്വാഗതവും അബ്ദുല്‍ ഖാദര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top