Sauditimesonline

gmf calender
ജിഎംഎഫ് പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം

റിയാദ് തലശ്ശേരി പ്രീമിയര്‍ ലീഗ്; ടീം വിന്‍ഡോസോഫ്റ്റ് ജേതാക്കള്‍

റിയാദ്: തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്‍ഡോര്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. റിയാദ് ടിപിഎല്‍ സീസണ്‍-9 ബോക്‌സ് ക്രിക്കറ്റ് എഡിഷന്‍ എന്ന പേരിലായിരുന്നു മത്സരം. അല്‍ നൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന മത്സരങ്ങളില്‍ എട്ടു ടീമുകള്‍ മാറ്റുരച്ചു.

അബ്ദുല്‍ ലത്തീഫ് പത്തുക്കാലന്‍ നയിച്ച ടീം ഫെബ്ണയന്‍ ഹോള്‍ഡിങ്ങ്‌സ്, ഇഹ്‌സാന്‍ അലി നയിച്ച ടീം അല്‍ അലാമി, മുഹമ്മദ് നിഷാം അലി നയിച്ച ടീം വിന്‍ഡോസോഫ്റ്റ്, മുഹമ്മദ് നസീര്‍ ഇസ്മായില്‍ നയിച്ച ടീം അലാംക്കോ എന്നീ ടീമുകള്‍ ഗ്രൂപ്പ് ഒന്നിലും അബുല്‍ റാസിഖ് നയിച്ച ടീം ഫ്യുച്ചര്‍ മൊബിലിറ്റി, അബ്ദുല്‍ ബാസിത്ത് നയിച്ച ടീം വിന്‍ വുഡ്, ഇജാസ് നയിച്ച ടീം പീസീ ജനറല്‍ സര്‍വീസസ്, മുഹമ്മദ് സെരൂഖ് കരിയാടന്‍ നയിച്ച ടീം അല്‍ സജായ ഹോംസ് എന്നീ ടീമുകള്‍ ഗ്രൂപ്പ് രണ്ടിലും അണിനിരന്നു. ലീഗ് മത്സരങ്ങള്‍ക്ക് ശേഷം ഗ്രൂപ്പ് ഒന്നില്‍ നിന്നു വിന്‍ഡോസോഫ്റ്റ്, ഫെബ്ണയന്‍ ഹോള്‍ഡിങ്ങ്‌സ്, ഫ്യുച്ചര്‍ മൊബിലിറ്റി, വിന്‍ വുഡ് എന്നീ ടീമുകള്‍ സെമി ഫൈനല്‍ യോഗ്യത നേടി.

ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ടീം ഫെബ്ണയന്‍ ഹോള്‍ഡിങ്ങ്‌സ് നിശ്ചിത എട്ടോവറില്‍ 23 റണ്‍സ് അടിച്ചെടുത്തു മറുപടി ബാറ്റിങ്ങിനിറങ്ങിയ ടീം വിന്‍ഡോസോഫ്റ്റ് നിശ്ചിത എട്ടോവറില്‍ 36 റണ്‍സ് അടിച്ച് 13 റണ്‍സ് മാര്‍ജിനില്‍ പ്രഥമ ടി എം ഡബ്ല്യു എ റിയാദ് ബോക്‌സ് ക്രിക്കറ്റ് ലീഗ് ചാമ്പ്യന്‍മാരായി. ടീം വിന്‍ഡോസോഫ്റ്റിലെ മുബഷിര്‍ പള്ളിപ്പുറത്ത് ഫൈനലിലെ മാന്‍ ഓഫ് ദി മാച്ച് ആയി. ടൂര്‍ണമെന്റ് ഉടനീളം മികച്ച ഓള്‍ റൗണ്ട് പ്രകടനം പുറത്തെടുത്ത ടീം വിന്‍ഡോസോഫ്റ്റിലെ തന്നെ അഷറഫ് ശ്രീകണ്ഠാപുരം പ്ലയെര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം കരസ്ഥമാക്കി. സാജിദ് ആയാടത്തില്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു.

തലശ്ശേരി പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ ഒന്‍പതാം സീസണ്‍ പതിവ് ഫോര്‍മാറ്റില്‍ നിന്നു വ്യത്യസ്തമായി ഇന്‍ഡോര്‍-ബോക്‌സ് ക്രിക്കറ്റ് ശൈലിയിലാണ് സംഘടിപ്പിച്ചത്. പങ്കെടുക്കുന്ന ടീമിലെ എല്ലാ കളിക്കാര്‍ക്കും അവസരം കിട്ടുന്ന രീതിയില്‍ സംഘടിപ്പിച്ച മത്സരങ്ങള്‍ പങ്കെടുത്ത കളിക്കാരും കാണികളും ഒന്നടങ്കം ആവേശത്തോടെ സ്വീകരിച്ചു. ടിഎംഡബ്ല്യുഎ റിയാദ് പ്രസിഡന്റ് തന്‍വീര്‍ ഹാഷിം ടൂര്‍ണമെന്റ് ഉത്ഘാടനം ചെയ്തു. എജ്യുക്കേഷന്‍ വിംഗ് തലവന്‍ അബ്ദുല്‍ ലത്തീഫ് നടുക്കണ്ടി മീത്തല്‍ ആശംസകള്‍ നേര്‍ന്നു.

ടിഎംഡബ്ല്യുഎ റിയാദ് സില്‍വര്‍ ജൂബിലി വര്‍ഷത്തില്‍ നടന്ന ഈ ടൂര്‍ണമെന്റിനായി പ്രത്യേകം രൂപകല്‍പന ചെയ്ത വിന്നേഴ്‌സ്, റണ്ണേഴ്‌സ് ട്രോഫികള്‍ ഡിഎസ്‌വി ലോജിസ്റ്റിക് ഓപ്പറേഷന്‍സ് ഹെഡ് അഡ്വ. സിജാസ് പുരയില്‍, വേര്‍ളി പാര്‍സണ്‍സ് ഫിനാന്‍സ് ഹെഡ് ജസീര്‍ പട്ടുവത്തില്‍ എന്നിവര്‍ ചേര്‍ന്ന് അനാച്ഛാദനം ചെയ്തു. അന്‍വര്‍ സാദത്ത് ടി എം ട്രോഫികള്‍ ഡിസൈന്‍ ചെയ്തു.

എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്കൊപ്പം ബിന്‍ സായിദ് ട്രാവല്‍സ് എം ഡി നസ്തര്‍ പുത്തന്‍പുരയില്‍ വിന്‍ഡോസോഫ്റ്റ് പ്രതിനിധി ശംഷയര്‍ എന്നിവര്‍ ചേര്‍ന്ന് വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു. സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ഫുആദ് കണ്ണംബത്ത്, അന്‍വര്‍ സാദത്ത് ടി എം, അഫ്താബ് അംബിലായില്‍, റഫ്‌സാദ് വാഴയില്‍, മുഹമ്മദ് ഖൈസ്, തൈസിം അബ്ദുല്‍ ഗഫൂര്‍, മുഹമ്മദ് നജാഫ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. നിര്‍വാഹക സമിതി അംഗങ്ങളായ ഉമ്മര്‍ ഫിറോസ്, ഖാലിദ് റഹ്മാന്‍ ചെറിയത്ത്, ഹാരിസ് പി സി, അഷ്‌കര്‍ വി സി, അബ്ദുല്‍കരീം കെ എം, അന്‍വര്‍ സാദത്ത് കാത്താണ്ടി, ഉസ്മാന്‍ കുട്ടി, സമീര്‍ മൈലാടന്‍, എസ്സാര്‍ കാത്താണ്ടി, ഫിറോസ് ബക്കര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top