Sauditimesonline

russul
റസ്സല്‍ മഠത്തിപ്പറമ്പിലിന് പിഎംഎഫ് യാത്രയയപ്പ്

ലോകകപ്പ് ആവേശം ഷോപ്പിംഗ് ഉത്സവമാക്കി സിറ്റി ഫ്‌ളവര്‍; വമ്പന്‍ ഓഫറുകളുമായി ‘വേള്‍ഡ് കപ്പ് മാഡ്‌നസ്’

റിയാദ്: സൗദി അറേബ്യയില്‍ അലയടിക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ആവേശത്തെ വേറിട്ട ഷോപ്പിംഗ് മഹോത്സവമാക്കി മാറ്റി പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവര്‍. ‘സിറ്റി ഫ്‌ളവര്‍ വേള്‍ഡ് കപ്പ് മാഡ്‌നസ്’ എന്ന പേരില്‍ ആകര്‍ഷകമായ ഓഫര്‍ പെരുമഴയ്ക്കാണ് സിറ്റി ഫഌവര്‍ സ്‌റ്റോറുകളില്‍ തുടക്കമായിരിക്കുന്നത്.

റിയാദ് ബത്ഹ ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന പ്രൗഢ ചടങ്ങില്‍ സിറ്റി ഫ്‌ളവര്‍ അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ അന്‍വര്‍ സാദത് ഉദ്ഘാടനം ചെയ്തു. റഷീദ് ദയ കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു. അഹമ്മദ് കമ്പായതില്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ നൗഷാദ്, സ്‌റ്റോര്‍ മാനേജര്‍മാരായ അനസ്, ശരീഫ് പട്ടാമ്പി, മുഹമ്മദ് ഷാഫി, ശരത് എന്നിവര്‍ സംബന്ധിച്ചു.

ഈ മാസം 18, 19, 20 തീയതികളിലാണ് ഉപഭോക്താക്കള്‍ക്കായി വിലക്കിഴിവില്‍ ഉല്‍പ്പന്നങ്ങള്‍ നേടാന്‍ സുവര്‍ണ്ണാവസരം ഒരുക്കിയിരിക്കുന്നത്. നൂറുകണക്കിന് ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയിലെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ‘എക്‌സ്‌ക്ലൂസീവ് കില്ലര്‍ ഓഫറുകളും’ അവിശ്വസനീയമായ വിലക്കുറവുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഫുട്‌ബോള്‍ ആരാധകര്‍ക്കും കുടുംബങ്ങള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഓഫറുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

ഗ്രോസറി, ഫ്രെഷ് ഫുഡ്, ഇലക്ട്രോണിക്‌സ്, ഹോം അപ്ലയന്‍സസ്, ഫാഷന്‍ വസ്ത്രങ്ങള്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ആകര്‍ഷകമായ വിലക്കിഴിവ് ലഭ്യമാണ്. സൗദിയിലെ മുഴുവന്‍ സിറ്റി ഫ്‌ളവറിന്റെ എല്ലാ ശാഖകളിലും ഒരേസമയം ഓഫറുകള്‍ ലഭ്യമാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top