Sauditimesonline

jaseela
പ്രവാസി ഓര്‍മ്മകളുടെ സൗഹൃദക്കൂട്; റിയാദ് കെഎംസിസി വനിതാ ലീഡേഴ്‌സ് സംഗമം

പ്രവാസി ഓര്‍മ്മകളുടെ സൗഹൃദക്കൂട്; റിയാദ് കെഎംസിസി വനിതാ ലീഡേഴ്‌സ് സംഗമം

കോഴിക്കോട്: റിയാദ് കെഎംസിസി വനിതാ വിംഗ് രൂപീകരണ കാലം മുതല്‍ കമ്മിറ്റിയെ നയിച്ചവര്‍ ഒരുമിപ്പിച്ചുകൂടി ‘മുന്‍ ലീഡേഴ്‌സ് സംഗമം’ സംഘടിപ്പിച്ചു. പ്രവാസി ഓര്‍മ്മകളും സൗഹൃദങ്ങളും പുതുക്കിയ വേറിട്ട ഒത്തുചേരലിന് കോഴിക്കോട്ടെ സഊദി കെഎംസിസി സെന്റര്‍ വേദിയായി.

നിലവിലെ വനിതാ കമ്മിറ്റി ജനറല്‍ സെക്രട്റി ജസീല മൂസ അധ്യക്ഷത വഹിച്ചു. മുന്‍ ചെയര്‍പേഴ്‌സണും കാസര്‍കോട് മംഗല്‍പാടി പഞ്ചായത്ത് വനിതാ ലീഗ് ട്രഷററുമായ കമറുന്നിസ്സ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രവാസം അവസാനിപ്പിച്ചു നാട്ടിലെത്തിയ ശേഷവും പൊതുരംഗത്ത് സജീവമാകുകയും മികച്ച നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്ത നേതാക്കള്‍ കെഎംസിസി വനിതാ കമ്മിറ്റിക്ക് വലിയ അംഗീകാരവും അഭിമാനവുമാണെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

വനിതാ കമ്മിറ്റിയുടെ മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന സുബു അബ്ദുല്‍ സലാം കൊടുവള്ളി മുന്‍സിപ്പല്‍ കൗണ്‍സിലറായും, മുന്‍ പ്രോഗ്രാം കണ്‍വീനറായിരുന്ന ജംഷീറ റഷീദ് കണ്ണൂര്‍ വളപട്ടണം പഞ്ചായത്ത് പ്രസിഡന്റായും നിലവില്‍ സേവനമനുഷ്ഠിക്കുന്നത് സംഘടനയ്ക്ക് ഏറെ പെരുമ നല്‍കുന്നതാണെന്ന് ചടങ്ങില്‍ ചൂണ്ടിക്കാട്ടി. പ്രവര്‍ത്തന മേഖലകളില്‍ വലിയ ഊര്‍ജ്ജമായത് കെഎംസിസിയിലൂടെ ലഭിച്ച പ്രവര്‍ത്തന പരിചയസമ്പത്താണെന്ന് ഇരുവരും കൃതജ്ഞതയോടെ സ്മരിച്ചു.
കെഎംസിസി പ്രവര്‍ത്തകരുടെ വലിയ ആഗ്രഹം ജന്മനാട്ടിലെ സ്വന്തം ആസ്ഥാന മന്ദിരത്തില്‍ തന്നെ ഇങ്ങനെയൊരു സംഗമം സംഘടിപ്പിക്കാനും, ഓഫീസ് സന്ദര്‍ശിച്ച് സൗഹൃദം പുതുക്കാനും സാധിച്ചതിലുള്ള സന്തോഷം പങ്കെടുത്തവര്‍ പങ്കുവെച്ചു.

കെഎംസിസി കേരള ട്രസ്റ്റ് അഡ്മിനിസ്‌ട്രേറ്റര്‍ റഫീഖ് പാറക്കല്‍, വനിതാ വിംഗ് മുന്‍ ഭാരവാഹികളായ റെയ്ഹാന മുഹമ്മദ്കുട്ടി, റജുല മനാഫ്, റംല ശിഹാബ്, ഫാത്തിമ റഫീഖ്, ഹബീബ കാദര്‍, ഷഹര്‍ബാന്‍ മുനീര്‍ എന്നിവരും, കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി മുന്‍ ഭാരവാഹികളായ അബ്ദുല്‍ സലാം, ശിഹാബ് പള്ളിക്കര, കാസര്‍കോട് ജില്ല മുന്‍ പ്രസിഡന്റ് കെ.പി. മുഹമ്മദ് കളപ്പാറ, കോഴിക്കോട് ജില്ല സെക്രട്ടറി മനാഫ് മണ്ണൂര്‍, മലപ്പുറം ജില്ല ഓര്‍ഗനൈസിങ് സെക്രട്ടറി മുനീര്‍ മക്കാനി തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top