Sauditimesonline

1 edapa
'എടപ്പ' അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു

‘എടപ്പ’ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു

റിയാദ്: മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് എറണാകുളം ജില്ലാ പ്രവാസി അസോസിയേഷന്‍ റിയാദ് (എടപ്പ) ‘അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ്’ സമ്മാനിച്ചു. ലുലു മുറബ്ബ അവന്യൂ മാളില്‍ നടന്ന പരിപാടിയില്‍ എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും മാതാപിതാക്കളെയും അനുമോദിച്ചു.

ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സംഗീത അനൂപ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. കഠിനാധ്വാനവും ആത്മവിശ്വാസവുമാണ് വിജയത്തിന്റെ അടിത്തറയെന്ന് പറഞ്ഞു. പ്രസിഡന്റ് കരീം കാനംപുറം അധ്യക്ഷത വഹിച്ചു. ലുലു മാനേജര്‍ ലാലു വര്‍ക്കി, വ സാജു ദേവസ്സി, റഫീഖ് കൊച്ചിന്‍, അജീഷ് ചെറുവട്ടൂര്‍, ഷമീര്‍ മുഹമ്മദ്, അലി ആലുവ, വിമന്‍സ് കളക്ടീവ് ഭാരവാഹികളായ നസ്രിയ ജിബിന്‍, സൗമ്യ തോമസ്, അമൃത മേലേമഠം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഷജീര്‍ ആലുവ, അനസ് കോതമംഗലം, ലിയ ഷജീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയ കണ്‍വീനര്‍മാരായ ജൂബി ലൂക്കോസ്, സഫ്‌ന അമീര്‍, ജസീര്‍ കോതമംഗലം, ഷാനി ഷമീല്‍, കേരള നിയമസഭാ തിരഞ്ഞെടുപ്പ് പ്രവചന മത്സരത്തില്‍ വിജയിയായ ഷജീര്‍ ആലുവ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
മുഹമ്മദ് സഹല്‍, വൈശാഖ് മുരളീധരന്‍, റഹീം ഹസ്സന്‍, ഗോപകുമാര്‍ പിറവം, മുഹമ്മദ് ഉവൈസ്, ഷുക്കൂര്‍ ആലുവ, സലാം പെരുമ്പാവൂര്‍, ജിബിന്‍ സമദ്, നിസാര്‍ കൊച്ചിന്‍, നിസാം സേട്ട്, നൗഷാദ് എടവനക്കാട്, ഫാരിസ്, റിസ്‌വാന ഫാരിസ്, ഷൈജി ലാലു, നൗറീന്‍ ഷാ എന്നിവരടങ്ങിയ കമ്മിറ്റിയാണ് പരിപാടികള്‍ ഏകോപിപ്പിച്ചത്. സെക്രട്ടറി സുഭാഷ് കെ. അമ്പാട്ട് സ്വാഗതവും ട്രഷറര്‍ അമീര്‍ കാക്കനാട് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top