
റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖലയായ സിറ്റി ഫഌര്‍ ഉപഭോക്താകള്‍ക്കായി വീണ്ടും വന്‍ വിലകിഴിവ് പ്രഖ്യാപിച്ചു. ‘ബൈ മോര്‍ സേവ് മോര്‍’ ബുധനാഴ്ച ആരംഭിക്കും. ഉപഭോക്താക്കള്‍ക്ക് എന്നും വലിയ വിലകിഴിവ് നല്‍കുന്ന സിറ്റി ഫ്‌ളവര്‍ അതിശയിപ്പിക്കുന്ന ആനുകൂല്യമാണ് പ്രഖ്യാപിച്ചിട്ടുളളത്. കൂടുതല്‍ വാങ്ങുമ്പോള്‍ കൂടുതല്‍ ലാഭം ഉപഭോക്താക്കാള്‍ക്ക് ലഭിക്കുന്ന സ്‌കീം ആണ് ബൈ മോര്‍ സേവ് മോര്‍. ബൈ വണ്‍ ഗെറ്റ് വണ്‍, ബൈ ടു ഗെറ്റ് വണ്‍ എന്നിവ വഴി ലോകോത്തര ബ്രാന്റുകളുടെ കോംബോ പാക്കുകള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ സിറ്റി ഫഌറില്‍ പ്രൊമോഷന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. സിറ്റി ഫ്‌ളവര്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഭക്ഷ്യ ഭക്ഷ്യേതര വിഭവങ്ങള്‍ക്കും വിവിധ ഡിപാര്‍ട്ട്‌മെന്റ് സ്‌റ്റോറുകളില്‍ ഇലക്ട്രോണിക്‌സ് ഗാര്‍മെന്റ്‌സ്, ഗൃഹോപകരണങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, പാദരക്ഷകള്‍, കളിപ്പാട്ടങ്ങള്‍, മൊബൈല്‍ ആക്‌സസറീസ്, ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പടെ ആയിരകണക്കിന് ഉത്പന്നങ്ങള്‍ക്ക് ആകര്‍ഷകമായ വിലക്കുറവു പ്രൊമോഷന്‍ കാലയളവില്‍ ലഭ്യമാണെന്നും മാനേജ്‌മെന്റ് അറിയിച്ചു.
സിറ്റി ഫ്‌ളവറിന്റെ സൗദിയിലെ 24 ശാഖകളിലും ഓഫര്‍ ലഭ്യമാണ്. ഡിപ്പാര്‍ട്‌മെന്റ് സ്‌റ്റോറുകള്‍ക്കു പുറമെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഫ്രഷ് ഡീല്‍ എന്ന പേരില്‍ ഭക്ഷ്യ വിഭവങ്ങള്‍, പഴം, പച്ചക്കറി ഉല്‍പ്പന്നങ്ങള്‍ക്കും പ്രത്യേക ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. റിയാദ്, ദമ്മാം, ഹഫര്‍ അല്‍ ബാതിന്‍, ഹാഇല്‍, അക്കാരിയ, ജുബൈല്‍, ബുറൈദ, അല്‍കോബാര്‍, സകാക്ക, അറാര്‍ എന്നിവക്ക് പുറമെ ബഹ്‌റൈനിലും സിറ്റി ഫ്‌ളവര്‍ ഷോറൂമുകളില്‍ പ്രൊമോഷന്‍ ബാധകമാണ്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






