
ദമ്മാം: അസ്‌ലം കോളക്കോടന്‍ എഴുതി ഡെസ്റ്റിനി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് കവിതാസമാഹാരം ‘റിവര്‍ ഓഫ് തോട്‌സ്’ന്റെ കവര്‍ പ്രകാശനം ഇ.ടി മുഹമ്മദ് ബഷീര്‍ എംപി നിര്‍വ്വഹിച്ചു. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലയില്‍ ശ്രദ്ധേയനായ അസ്‌ലം കോളക്കോടന്റെ രചന ജീവിതത്തെ ആഴത്തില്‍ അനുഭവിപ്പിക്കുന്ന മിസ്റ്റിക് സ്വഭാവമുള്ള കവിതകളുടെ സമാഹാരമാണ്. ജീവിത ഗന്ധിയായ തന്റെ പ്രവാസാനുഭവ കുറിപ്പുകളിലൂടെ പ്രവാസം വായിച്ച എഴുത്തുക്കാരന്റെ പ്രഥമ കവിതാ സമാഹാരത്തിന് അവതാരിക എഴുതിയതും രാഷ്ട്രീയക്കാര്‍ക്കിടയിലെ എഴുത്തുക്കാരന്‍ കൂടിയായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി തന്നെയാണ്.

മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും പത്രപ്രവര്‍ത്തകനുമായ സി.പി സൈതലവി, ഇറാം ഗ്രൂപ്പ് ചെയര്‍മാന്‍ സിദ്ദീഖ് അഹമ്മദ്, സൗദി കെ.എം.സി.സി പ്രസിഡന്റ് കുഞ്ഞുമോന്‍ കാക്കിയ, ഡെസ്റ്റിനി ബുക്‌സ് ചെയര്‍മാന്‍ മാലിക് മക്ബൂല്‍ ആലുങ്ങല്‍, അഹമ്മദ് പുളിക്കല്‍, ഡോ. ടി.പി മുഹമ്മദ്, മുഹമ്മദ് കുട്ടി കോഡൂര്‍, കെ.എം. ബഷീര്‍, പ്രദീപ് കൊട്ടിയം, ആലിക്കുട്ടി ഒളവട്ടൂര്‍, കബീര്‍ കൊണ്ടോട്ടി, റഹ്മാന്‍ കാരയാട്, മഹമൂദ് പൂക്കാട്, ജൗഹര്‍ കുനിയില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






