Sauditimesonline

K 1
'അമ്മക്കൊരു നന്മത്തണല്‍': കരുതലിന്റെ കൈത്താങ്ങ് ഒരുക്കി നന്മോത്സവം

പെരുമ്പാവൂര്‍ കൂട്ടായ്മ ‘ഒന്നിച്ചോണം’

റിയാദ്: പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ (പിപിഎആര്‍) ‘ഒന്നിച്ചോണം-2025’ എന്ന പേരില്‍ മലാസിലെ അല്‍ യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഓണം ആഘോഷിച്ചു. വൈവിധ്യമാര്‍ന്ന കലാ, സാംസ്‌കാരിക പരിപാടികള്‍ ഒരുക്കിയായിരുന്നു ആഘോഷം. അലി വാരിയത്തിന്റെയും ഷാജഹാന്റെയും നേതൃത്വത്തില്‍ വിഭവ സമൃദ്ധമായ ഓണസദ്യ ഒരുക്കി അതിഥികളെ സത്ക്കരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ഹാരിസ് മേതലയുടെ നേതൃത്വത്തില്‍ ബീറ്റ്‌സ് ഓഫ് റിയാദ് ടീമിന്റെ ശിങ്കാരി മേളത്തിന്റെ അകമ്പടിയോടെ മാവേലിയും രംഗത്തെത്തി.

സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് സാജു ദേവസ്സി അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ സലാം പെരുമ്പാവൂര്‍ (രക്ഷാധികാരി), അന്‍വര്‍ മുഹമ്മദ്, ഉസ്മാന്‍ പരീത് (വൈസ് പ്രസിഡന്റ്) ലാലു വര്‍ക്കി (ജീവ കാരുണ്യ കണ്‍വീനര്‍), സലാം മാറമ്പിള്ളി, കരീം കാനാമ്പുറം, ഡൊമിനിക് സാവിയോ (അഡ്വൈസറി മെംബേര്‍സ്), ഫാത്തിമ ടീച്ചര്‍ (അല്‍ യാസ്മിന്‍ സ്‌കൂള്‍), വിവിധ സംഘടകളെ പ്രധിനിധീകരിച്ച് അഹ്മദ് കബീര്‍ പട്ടാമ്പി (വേള്‍ഡ് മലയാളി ഫെഡറേഷന്‍), ഷുക്കൂര്‍ (ഓഐസിസി), ജിബിന്‍ സമദ് കൊച്ചി (ഫോര്‍ക്ക), മുജീബ് മൂലയില്‍ (കെഎംസിസി), അമീര്‍ കാക്കനാട് (എറണാകുളം പ്രവാസി അസോസിയേഷന്‍), ഉമര്‍ കുട്ടി (റിയ), ഷെഫീഖ് പാറയില്‍ (റിയാദ് ടാക്കീസ്), റഹീം ഹസ്സന്‍ (കൊച്ചിന്‍ കൂട്ടായ്മ), എഞ്ചിനീയര്‍ അനൂജ്, സ്‌പോണ്‍സര്‍മാരായ ജോസ് പെരുമായാന്‍, ഷാജന്‍ പെരുമായാന്‍, (മെര്‍സലീസ് ഐസ്‌ക്രീം), നിഷാദ് ചെറുവട്ടൂര്‍ (മാഷാ), അന്‍വര്‍ (ഹരിതം) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അല്‍ യാസ്മിന്‍ സ്‌കൂള്‍ പ്രതിനിധികളായ മജീദ് പാറക്കല്‍, അബ്ദുല്‍ ഇലാഹ് അല്‍ മുവൈന എന്നിവരെ ആദരിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top