
റിയാദ്: കായംകുളം പ്രവാസി അസോസിയേഷന്‍ (കൃപ) സ്ഥാപകാംഗവും പ്രഥമ ചെയര്‍മാനുമായ ഷാഹുല്‍ ഹമീദിന്റെ നിര്യാണത്തില്‍ അനുശോചന യോഗം ചേര്‍ന്നു.
2006ല്‍ റിയാദിലും പരിസര പ്രദേശങ്ങളിലുമുള്ള കായംകുളം നിവാസികളെ സംഘടിപ്പിച്ച് ‘കൃപ’ രൂപീകരിക്കുന്നതില്‍ നേതൃപരമായ പങ്കാണ് ഷാഹുല്‍ ഹമീദിനുളളതെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ പറഞ്ഞു. സൈഫ് കൂട്ടുങ്കല്‍ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. സത്താര്‍ കായംകുളം അധ്യക്ഷത വഹിച്ചു. ഷിഹാബ് കൊട്ടുകാട്, വിജയന്‍ നെയ്യാറ്റിന്‍കര (ഫോര്‍ക), അലി ആലുവ (എന്‍.ആര്‍.കെ), ഷംനാദ് കരുനാഗപ്പള്ളി (മീഡിയ), സലീം കളക്കര (ഓ.ഐ.സി.സി), കൃപ ഭാരവാഹികളായ ഇസ്ഹാഖ് ലവ്‌ഷോര്‍, കബീര്‍ മജീദ്, അഷ്‌റഫ് കായംകുളം, ഷാജി.പി.കെ, മുജീബ് കായംകുളം, എബി വൈക്കത്ത് എന്നിവര്‍ അനുശോചനം അറിയിച്ചു.

മജീദ് ചിങ്ങോലി, ജയന്‍ കൊടുങ്ങല്ലൂര്‍, റാഫി കൊയിലാണ്ടി, അയ്യൂബ് കരുപ്പടന്ന, നൗഷാദ് ആലുവ, സനൂപ് പയ്യന്നൂര്‍, ഗഫൂര്‍ കൊയിലാണ്ടി, സുലൈമാന്‍ വിഴിഞ്ഞം, ഡൊമിനിക് സേവിയോ, മാള മൊഹിയുദ്ദീന്‍, സെയിദ് മീഞ്ചന്ത, മുഹമ്മദ് ഖാന്‍ പത്തനംതിട്ട, നൗഷാദ് ചിറ്റാര്‍, സലാം പെരുമ്പാവൂര്‍ തുടങ്ങി സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സന്നിഹിതരായിരുന്നു.
ഷബീര്‍ വരിക്കപ്പള്ളി, സമീര്‍ റൊയ്ബക്, ഷിബു ഉസ്മാന്‍, ഫസല്‍ കണ്ടപ്പുറം, ഷാജഹാന്‍ മജീദ്, കനി വൈക്കത്ത്, ഷംസുദീന്‍ വടക്കേതലക്കല്‍, മഹമൂദ് കൊറ്റുകുളങ്ങര, സലീം തുണ്ടത്തില്‍, താജുമോന്‍, ഷംസുദ്ധീന്‍ ബഷീര്‍, അനി ശംസുദ്ധീന്‍, പി.കെ.അരാഫത്ത്, ബാബു, പി.കെ.സുധീര്‍ മജീദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






