റിയാദ്: കേരളത്തിലെ സിപിഐഎം സംസ്ഥാന കമ്മറ്റി ഓഫീസിനു നേരെ ഉണ്ടായ ബോംബേറില്‍ കേളി കലാസാംസ്‌കാരിക വേദി പ്രതിഷേധ യോഗം സംഘടിപ്പിച്ചു. ബത്ഹ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ കേളി രക്ഷാധികാരി സമിതി സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷത വഹിച്ചു.
കേരളത്തിന്റെ വികസന കുതിപ്പിന് ചേര്‍ന്നു നില്‍ക്കേണ്ടവര്‍ സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തോടെ കേരളത്തിലെ സമാധാനന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഇന്ത്യയില്‍ തന്നെ ഏറ്റവും മികച്ച ക്രമസമാധാനം നില നില്‍ക്കുന്ന കേരളത്തെ കലാപ ഭൂമിയാക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. സമാധാനം പ്രതീക്ഷിച്ചുള്ള സംയമനം ബലഹീനതയായി കാണരുതെന്നും യോഗത്തില്‍ പ്രസംഗിച്ചവര്‍ അഭിപ്രായപ്പെട്ടു.
സെക്രട്ടറി ടി ആര്‍ സുബ്രഹ്മണ്യന്‍, രക്ഷാധികാരി സമിതി അംഗം ഷമീര്‍ കുന്നുമ്മല്‍ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. ദമാം നവോദയ രക്ഷാധികാരി സമിതി അംഗം എം എം നയീം, രക്ഷാധികാരി സമിതി അംഗം സതീഷ് കുമാര്‍, പ്രസിഡന്റ് ചന്ദ്രന്‍ തെരുവത്ത്, വൈസ് പ്രസിഡന്റുമാരായ സുരേന്ദ്രന്‍ കൂട്ടായി, പ്രഭാകരന്‍ കണ്ടോന്താര്‍, ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം, സാംസ്‌കാരിക കമ്മറ്റി അംഗം വിനോദ് മലയില്‍ എന്നിവര്‍ പ്രസംഗിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.