Sauditimesonline

lulu 01
സൗദി ലുലുവില്‍ അതിവേഗ ഷോപ്പിംഗ്; 'സ്വിഫ്റ്റ്' സ്‌റ്റോറുകള്‍ക്ക് തുടക്കം

സൗദിയില്‍ 2 കൊവിഡ് ബാധ കൂടി സ്ഥിരീകരിച്ചു; രോഗ ബാധിതരുടെ എണ്ണം 7 ആയി

റിയാദ്: സൗദിയില്‍ രണ്ടുപേരുടെ കൊവിഡ് പരിശോധനാ ഫലം കൂടി പുറത്തു വന്നു. ഇതോടെ കൊറോണ ബാധിതരുടെ എണ്ണം ഏഴായി ഉയര്‍ന്നു. സൗദി ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

ഇറാനില്‍ നിന്ന് ബഹ്‌റൈന്‍ വഴി വന്ന ഒരു സ്ത്രീയിലാണ് കൊവിഡ് വൈറസ് സ്ഥിരീകരിച്ചത്. മറ്റൊരു സ്ത്രീ ഇറാഖിലെ നജഫില്‍ നിന്ന് യു.എ.ഇ വഴി സൗദിയിലെത്തിയതാണ്. ഇരുവരും അതിര്‍ത്തി ചെക്‌പോസ്റ്റില്‍ മറ്റു രാജ്യങ്ങള്‍ സന്ദര്‍ശിച്ച വിവരം മറച്ചുവെച്ചിരുന്നു. അതേസമയം, കഴിഞ്ഞ 14 ദിവസത്തിനി ൈകൊവിഡ് 19 പൊട്ടി പുറപ്പെട്ട രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ വിവരം അറിയിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ച് അറിയിച്ചു. സന്ദര്‍ശന വിവരം മറച്ചുവെക്കുന്നവര്‍ക്കെതിരെ പാസ്‌പോര്‍ട് നിയമ പ്രകാരം ശിക്ഷാ നടപടി സ്വീകരിക്കുമെന്നും അധികതര്‍ മുന്നറിയിപ്പ് നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top