Sauditimesonline

SaudiTimes

തവാഫ് പുനരാരംഭിച്ചു; ഉംറ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം തുടരും

മക്ക: മസ്ജിദുല്‍ ഹറമില്‍ തവാഫ് പുനരാംരംഭിച്ചു. കാബയ്ക്ക് ചുറ്റുമുള്ള പ്രദേശം ഉംറ ഇതര ആരാധകര്‍ക്കായി ശനിയാഴ്ചയാണ് തുറന്നതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

വിശുദ്ധ ഗേഹങ്ങളില്‍ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ ദിവം കഅ്ബക്ക് ചുറ്റും വലംവെക്കുന്ന പ്രദേശമായ മതാഫ് താല്‍ക്കാലികമായി അടച്ചിരുന്നു. മസ്ജിദിലെത്തുന്ന വിശ്വാസികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളും സേവനങ്ങളും ചെയ്യണമെന്ന് തിരുഗേഹങ്ങളുടെ പരിപാലന ചുമഃലയുളള ഷെയ്ഖ് ഡോ. അബ്ദുറഹ്മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സുഡൈസ് നിര്‍ദേശം നല്‍കി. തവാഫിന് വിശ്വാസികള്‍ക്ക് അവസരം ഒരുക്കണമെന്ന്ഭരണാധികാരി സല്‍മാന്‍ രാജാവും നിര്‍ദേശിച്ചിരുന്നു.
കൊവിഡ് 19 കൊറോണ വൈറസ് പടരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടിയുടെഭാഗമായാണ് മക്കയിലെ മസ്ജിദുല്‍ ഹറമിലും മദീനയിലെ മസ്ജിദുന്നബവിയിലും നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അതേസയം ഇരുഹറമുകളിലും വെള്ളിയാഴ്ച ജുമുഅ പ്രാര്‍ത്ഥനക്ക് ലക്ഷക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top