
റിയാദ്: സൗദിയില്‍ ബെനാമി സംരംഭങ്ങള്‍ നിയമ വിധേയമാക്കുന്നതിന് അനുവദിച്ച സമയം പരമാവധി പ്രയോജനപ്പെടുത്തി രാജ്യതാല്പര്യങ്ങളോടൊപ്പം സഞ്ചരിക്കണമെന്ന് ബിസിനസ് കണ്‍സള്‍ട്ടന്റ് ബഷീന മുസ്ലിയാരകത്ത്. ബെനാമികള്‍ക്കെതിരെ ശക്തമായ നടപടികളുമായി അധിക്യതര്‍ മുന്നോട്ട് നീങ്ങുകയാണ്. ഈ സാഹചര്യത്തില്‍ പ്രവാസി സംരഭകര്‍ നിക്ഷേപ മന്ത്രാലയത്തിന്റെ ഇന്‍വെസ്റ്റ്മെന്റ് ലൈസന്‍സ് കരസ്ഥമാക്കി സംരംഭം മുന്നോട്ടു കൊണ്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു. ദമാം ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന് (ഡിഫ) ബദര്‍ അല്‍ റാബി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്ത് സുരക്ഷിതവും ലാഭം നേടാനും കഴിയുന്ന ബിസിനസിന് പറ്റിയ ഇടം സൗദി അറേബ്യയാണ്. നിയമാനുസൃത രീതിയില്‍ സ്ഥാപനങ്ങള്‍ വിദേശികള്‍ക്ക് തുടങ്ങാന്‍ സാധിക്കും. സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശത്തില്‍ സൗദി പൗരനും വിദേശിയും തമ്മില്‍ പങ്കാളിത്തം സ്ഥാപിക്കാനും കഴിയും. അതുകൊണ്ടുതന്നെ സുരക്ഷിതമായ അന്തരീക്ഷമാണ് നിക്ഷേപകര്‍ക്ക് ലഭിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം വഴി ബെനാമി സംരംഭകരെ കണ്ടെത്താന്‍ അത്യാധുനിക സംവിധാനങ്ങളാണ് അധിക്യതര്‍ ആവിഷ്കരിച്ചിട്ടുണ്ട്. ഇനിയുള്ള കാലം ബിനാമി ബിസിനസ് സാധ്യമാകില്ലെന്നും നജീബ് മുസ്ലാരകത്ത് വിശദീകരിച്ചു. സംശയ നിവാരണങ്ങള്‍ക്കും അവസരം ഒരുക്കിയിരുന്നു.
പ്രസിഡന്റ് മുജീബ് കളത്തില്‍ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. അബ്ദുള്ള അല്‍ ഖഹ്താന് മുഖ്യാഥിതിയായിരുന്നു. ഖാദര്‍ ചെങ്കള, നാസ് വക്കം, മുഹമ്മദ് കുട്ടി കോഡൂര്‍, ഷാജി മതിലകം, ആല്ബിന് ജോസഫ്, ഷഫീക് സി.കെ., അഷ് റഫ് ആലുവ, ജാംജു അബ്ദുല്‍ സലാം, ഹമീദ് വടകര, ടി.കെ.കെ. ഹസ്സന്, സുബൈര്‍ ഉദിനൂര്‍, സിറാജ് വെഞ്ഞാറാമൂട്, റഫീക് ചെമ്പ്റോത്തല, റഫീക് കൂട്ടിലങ്ങാടി, ഷമീര്‍ കൊടിയത്തൂര്‍, ജൗഹര്‍ കുനിയില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സഹീര്‍ മജ്ദാല്‍ അവതാരകനായിരുന്നു. ലിയാക്കത്ത് കരങ്ങാടന്‍ നന്ദി പ്രകാശിപ്പിച്ചു. നാസര്‍ വെള്ളിയത്ത്, മുജീബ് പാറമ്മല്‍, റിയാസ് പറളി, റഷീദ് മാളിയേക്കല്‍, ഷുക്കൂര്‍ നിരോല്പാലം, ആശി നെല്ലിക്കുന്ന്, സഫീര്‍ മണലൊടി, അനസ് മങ്കട എന്നിവര്‍ പരിപാടിക്ക് നേത്യത്വം നല്കി.
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






