Sauditimesonline

NILAMEL
കൊല്ലം സ്വദേശിയുടെ മൃതദേഹം അല്‍ ഹസയില്‍ ഖബറടക്കി

വിദേശികളില്‍ നിന്ന് 49 ലക്ഷം തട്ടി; പൊലീസുകാര്‍ അറസ്റ്റില്‍

റിയാദ്: സൗദിയില്‍ വിദേശികളില്‍ നിന്ന് പണം തട്ടിയ മൂന്ന് പൊലീസ്‌കാരെയും ഒരു സ്വദേശി പൗരനെയും അറസ്റ്റ് ചെയ്തതായി കണ്‍ട്രോള്‍ ആന്റ് ആന്റി കറപ്ഷന്‍ കമ്മീഷന്‍ അറിയിച്ചു. 49 ലക്ഷം റിയാലാണ് പൊലീസുകാര്‍ തട്ടിയെടുത്തത്. തട്ടിപ്പിന് ഇരയായ വിദേശികള്‍ക്ക് പണത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ കഴിയാത്തതിനാല്‍ ഇവരെയും കസ്റ്റഡിയിലെടുത്തു. പൊലീസുകാര്‍ പണം തട്ടിയെടുത്ത മറ്റൊരു സംഭവത്തില്‍ മൂന്ന് പൊലീസുകാരെ ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തതായും കമ്മീഷന്‍ വ്യക്തമാക്കി.

അഴിമതിക്കെതിരെ ശക്തമായ നടപടിയാണ് രാജ്യത്ത് തുടരുന്നത്. നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ഉദ്യോഗസ്ഥന്‍ 10 ലക്ഷം കൈക്കൂലി ചോദിഉ കേസില്‍ മന്വേഷണം പൂര്‍ത്തിയാക്കി കുറ്റക്കാരനെ അറസ്റ്റ് ചെയ്തു. 15 അഴിമതി കേസുകളുടെ വിവരങ്ങളും കണ്‍ട്രോള്‍ ആന്റ് ആന്റി കറപ്ഷന്‍ കമ്മീഷന്‍ പുറത്തുവിട്ടു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top