Sauditimesonline

akg
നവകേരള മുന്നേറ്റത്തിന് ഇടത് സര്‍ക്കാര്‍ അനിവാര്യം: കേളി

സൗദിയില്‍ മരണം 10 ആയി; കോവിഡ് ബാധിതര്‍ 1563

റിയാദ്: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടു പേര്‍ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ മരണ സംഖ്യ പത്തായി ഉയര്‍ന്നു. പുതുതായി 110 പേര്‍ക്കു രോഗബാധ സ്ഥിരീകരിച്ചതോടെ രാജ്യത്ത് ചികിത്സയിലുളളവരുടെ എണ്ണം 1563 ആയി. ചികിത്സയിലായിരുന്ന 50 പേരുടെ രോഗം ഭേദമായി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 165 ആയെന്നും രോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് റിയാദ് (33), ജിദ്ദ (29), മക്ക (20), ഖത്തീഫ് (7), അല്‍ കോബാര്‍ (4), മദീന (3), ദമാം (3), ഹുഫൂഫ് (2), ജിസാന്‍ (2), ദഹ്‌റാന്‍ (2), അബഹ (1), ഖമീസ് മുശൈത് (1), ഖഫ്ജി (1), റാസ്തനൂറ (1), അല്‍ ബദാഇ (1) എന്നിങ്ങനെയാണ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top