Sauditimesonline

akg
നവകേരള മുന്നേറ്റത്തിന് ഇടത് സര്‍ക്കാര്‍ അനിവാര്യം: കേളി

സൗദിയില്‍ പുതിയ 92 കോവിഡ് ബാധിതര്‍; ആകെ 1104

നൗഫല്‍ പാലക്കാടന്‍

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 92 പേര്‍ക്കു കൂടികോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 1104 ആയി. ഇതുവരെ 35 പേര്‍ക്കു രോഗം ഭേദമായി. മൂന്ന് പേര്‍ മരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. റിയാദ് (46), മദീന (19), ജിദ്ദ (7), ഖതീഫ് (10), ബുറൈദ (2), ദമ്മാം (4), ദഹ്റാൻ (2) ഹുഫൂഫ്, ഖോബാര്‍ എന്നിവിടങ്ങളില്‍ ഓരോ കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

കര്‍ഫ്യൂ നിലവിലുള്ള സമയം ആശുപത്രിയില്‍ പോകുന്നതിന് പുറത്തിറങ്ങാന്‍ സൗദി റെഡ് ക്രസന്റ് മൊബൈല്‍ സന്ദേശം വഴി അനുമതി നല്‍കും. 997 നമ്പരിലാണ് വിളിക്കേണ്ടത്. എന്നാല്‍ കൊവിഡ് വൈറസ് ബാധയുടെ ലക്ഷണമുളളവര്‍ 937 എന്ന നമ്പരില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ സഹായം തേടണം.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top