Sauditimesonline

chandy
ചാണ്ടി ഉമ്മന്‍ ജുലൈ 25 ന് റിയാദില്‍

കൊണ്ടോട്ടി സ്വദ്ദേശി മക്കയില്‍ മരിച്ചു

മക്ക: മലപ്പുറം കൊണ്ടോട്ടി കൊടങ്ങാട ്‌സ്വദ്ദേശി ചെക്കാന്‍ ചോല മുഹമ്മദ് എന്ന ബാവ (60) നിര്യാതനായി. ഹൃദയ സ്തഭനം മൂലം താമസലത്തായിരുന്നു മരണം. മക്കയിലേ മിസ്ഫലയില്‍ മുപ്പത് വര്‍ഷമായി ലോഡ്ജ് ജീവനക്കാരനായിരുന്നു. ഉച്ചക്ക് സുഹൃത്തുക്കളോടൊപ്പം ഭക്ഷണംകഴിച്ച് കിടന്നതാണ്. നാട്ടില്‍ നിന്നു ഭാര്യ ടെലിഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനെതുടര്‍ന്ന് ഇതേ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന സുഹൃത്തുക്കളെ വിളിച്ചു.അവരുടെ അന്വേഷണത്തിലാണ് മരിച്ചുകിടക്കുന്നത് കണ്ടത്. ഭാര്യ മൈമൂന, മൂന്ന് മക്കള്‍: ജൗഹര്‍ ജിന്‍ഷാദ്, ആഫിയ, ജുബൈരിയ, മരുമക്കള്‍: സിയാദ്, സല്‍മാനുല്‍ ഫാരിസ്, രണ്ടാഴ്ച മുമ്പ് മകള്‍ ആഫിയ സൗദിയിലേ അല്ലീത്തിനടുത്ത് അലം എന്ന സ്ഥലത്ത് വിസിറ്റിങ്ങ് വിസയില്‍ എത്തിയിരുന്നു. സൗദിയിലേ പ്രത്യക സഹചര്യത്തില്‍ മകള്‍ക്ക് മക്കയിലേക്ക് വരാന്‍ കഴിയാത്ത അവസ്ഥയിലാണ്. മക്കയിലേ കിംഗ് അബ്ദുല്‍അസീസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തികരിച്ച് മക്കയില്‍ ഖബറടക്കുമെന്ന് നിയമ നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മക്ക കെഎം സി സി ജനറല്‍ സെക്രട്ടരി മുജീബ് പുക്കോട്ടൂര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top