
റിയാദ്: കൊവിഡ് വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സൗദിയില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ കര്‍ശനമായി പാലിക്കുകയാണ് രാജ്യത്തെ സ്വദേശികളും വിദേശികളും. കര്‍ഫ്യൂ ലംഘിച്ച് പുറത്തിറങ്ങിയാല്‍ നിയമ നടപടി സ്വീകരിക്കുമെന്ന് സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മക്ക, മദീന, റിയാദ് പ്രവിശ്യകളില്‍ ഉച്ചകഴിഞ്ഞ് 3 മുതലാണ് കര്‍ഫ്യൂ. മറ്റു പ്രവിശ്യകളില്‍ വൈകുന്നേരം 7 മുതല്‍ രാവിലെ 6 വരെയുമാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുളളത്.
കൊവിഡ് ഉയര്‍ത്തുന്ന ആശങ്കയുടെ പശ്ചാത്തലത്തില്‍ ഭക്ഷ്യവിതരണ കേന്ദ്രങ്ങളില്‍ മാത്രമാണ് ഉപഭോക്താക്കള്‍ എത്തുന്നത്. ഹൈപ്പര്‍മാര്‍ക്കറ്റുകളിലെത്തുന്നവര്‍ക്ക് സാനിറ്റൈസര്‍, ഗ്ലൗസ്, ഫെയ്‌സ് മാസ്‌ക് എന്നിവ സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്.
രാജ്യത്തെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും സന്ദര്‍ശകരുടെ എണ്ണം കുറവാണ്. ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉളള സാഹചര്യത്തില്‍ നിസാര അസുഖങ്ങള്‍ക്കുപോലും പോളിക്ലിനിക്കിനെ സമീപിക്കുന്ന ശീലമുളളവരാണ് ഏറെയും. എന്നാല്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ പുറത്തിറങ്ങുന്നില്ല.
എന്നാല്‍ കര്‍ഫ്യൂ പ്രാബല്യത്തിലുളള വേളയില്‍ ആരോഗ്യ പരിചരണം ആവശ്യമുളളവര്‍ സ്വകാര്യ വാഹനങ്ങളില്‍ ചികിത്സ തേടി ആശുപത്രികളെ സമീപിക്കരുത്. ഇത്തരക്കാര്‍ക്ക് സൗദി റെഡ് ക്രെസന്റ് ആംബുലന്‍സ് സൗകര്യം നല്‍കും. ഇതിനായി 997 നമ്പരില്‍ ബന്ധപ്പെടണം. ആംബുലന്‍സ് ലഭ്യമാക്കും എന്നു മാത്രമല്ല, കര്‍ഫ്യൂ വേളയില്‍ ആശുപത്രിയിലെത്തുന്നതിന് അനുമതി നല്‍കുന്ന സന്ദേശം മൊബൈല്‍ സന്ദേശമായി ലഭിക്കും. എന്നാല്‍ ഇത് ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ലെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.