Sauditimesonline

udf audiance
ഭരണമാറ്റത്തിന്റെ കാഹളം പ്രവാസ മണ്ണിലും; റിയാദില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍

സൗദിയില്‍ മരിച്ച മലയാളികളുടെ എണ്ണം 7; ഇന്ന് രോഗം സ്ഥിരീകരിച്ചത് 1,362

റിയാദ്: സൗദിയില്‍ ഇന്ന് ഏഴ് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മരണ സംഖ്യ 176 ആയി ഉയര്‍ന്നു. 1,362 പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിനിടെ, മദീനയില്‍ ഒരു മലയാളി മരിച്ചു. മലപ്പുറം മക്കരപ്പറമ്പ പഴമള്ളൂര്‍ കട്ടുപ്പാറയിലെ അരിക്കത്ത് ഹംസ അബുബക്കര്‍ (59) ആണ് മരിച്ചത്. അല്‍ബൈക് ഫാസ്റ്റ് ഫുഡ് സ്‌സ്റ്ററന്റ് മാനേജരായിരുന്നു. 37 വര്‍ഷമായി ഇതേ കമ്പനിയില്‍ ജീവനക്കാരനാണ്. ഇതോടെ സൗദിയില്‍ മരിച്ച മലയാളികളുടെ എണ്ണം ഏഴായി.

രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം 25,459 ആയി. മദീന (249), മക്ക (244), റിയാദ് (161), ജിദ്ദ (144), ദമ്മാം (126), ജുബൈല്‍ (80) എന്നിങ്ങിനെയാണ് പ്രധാന നഗരങ്ങളില്‍ പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. അതിനിടെ, മദീനയില്‍ മലയാളി കോവിഡ് ബാധിച്ച് മരിച്ചു.

മദീനയില്‍ കണ്ണൂര്‍ ഷബ്‌നാസ് (29), റിയാദില്‍ മലപ്പുറം ചെമ്മാട് സ്വഫ്‌വാന്‍ (41), റിയാദില്‍ മരണപ്പെട്ട വിജയകുമാരന്‍ നായര്‍ (51), മക്കയില്‍ മലപ്പുറം തെന്നല വെസ്റ്റ് ബസാര്‍ മുഹമ്മദ് എന്ന ഇപ്പു മുസ്ലിയാര്‍ (57) അല്‍ ഖസീം ഉനൈസയില്‍ മരിച്ച ആലപ്പുഴ ആദിക്കാട്ടുകുളങ്ങര ഹസീബ് ഖാന്‍ (51), മലപ്പുറം കൊളപ്പുറം ആസാദ് നഗര്‍ പാറേങ്ങല്‍ ഹസ്സന്‍ (56) എന്നിവരാണ് കൊവിഡ് ബാധിച്ച് മരിച്ച മലയാളികള്‍.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top