Sauditimesonline

LULU INDIA 2
ലുലു 'ഇന്ത്യ ഉത്സവി'ന് സൗദിയില്‍ തകര്‍പ്പന്‍ തുടക്കം; അംബാസഡര്‍ വിപുല്‍ ഉദ്ഘാടനം ചെയ്തു

കൊവിഡ് പ്രതിരോധത്തിന് സൗദിയില്‍ ഗവേഷണം

റിയാദ്: സൗദി ആരോഗ്യ മന്ത്രാലയം ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് കൊവിഡ് വൈറസിനെ പ്രതിരോധിക്കുന്നതിന് പഠനം നടത്തുന്നു. രാജ്യത്തെ വിവിധ ആശുപത്രികളിലെ ഏഴ് കേന്ദ്രങ്ങളില്‍ കൊവിഡ് പ്രതിരോധത്തിന് ആവശ്യമായ ചികിത്സാ പഠനവും ഗവേഷണവുമാണ് നടക്കുന്നത്. കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപഃ്രി, മെഡിക്കല്‍ സിറ്റി ഓഫ് കിംഗ് സൗദ യൂണിവേഴ്‌സിറ്റി, റിയാദ് പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ആശുപത്രി, മദീന ഉഹുദ് ആശുപത്രി, മക്ക അല്‍ നൂര്‍ ആശുപത്രി, ദമ്മം സെന്‍ട്രല്‍ ആശുപത്രി, സൗദിയില്‍ കൊവിഡ് ആദ്യം റിപ്പോര്‍ട് ചെആ്ത ഖത്തീഫ് സെന്‍ട്രല്‍ ആശുപത്രി എന്നിവിടങ്ങളിലാണ് വിദഗ്ദരുടെ നേതൃത്വത്തില്‍ പഠനം നടക്കുന്നത്.

ഫിസിഷ്യന്‍മാര്‍, ഫാര്‍മസിസ്റ്റുകള്‍, ഗവേഷകര്‍ എന്നിവരാണ് മെഡിക്കല്‍ സംഘത്തിലുളളത്. ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ലോപിനാവിര്‍ ഉള്‍പ്പെടെ നാല് തരത്തിലുളള ആന്റി വൈറല്‍ സ്വഭാവമുളള മരുന്നുകളാണ് പഠന വിധേയമാക്കുന്നത്. കൊവിഡ് വൈറസ് ബാധയെ തുടര്‍ന്ന് ഗുരുതരമായി രോഗ ലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ക്ക് നല്‍കിയ മരുന്നുകള്‍ പ്രാഥമിക ഫലപ്രാപ്തി തെളിയിച്ചിട്ടുണ്ട്. ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ റിസര്‍ച്ച് ആന്റ് സ്റ്റഡീസും ഗവേഷണങ്ങളെ പിന്തുണക്കുന്നുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top