Sauditimesonline

vd satheesan
മനസ്സറിഞ്ഞ സതീശന്‍, വിശ്വസിച്ച പറവൂര്‍; വോട്ടല്ല, ഇവിടെ വാഴുന്നത് സ്‌നേഹം

സൗദിയില്‍ കൊറോണ ബാധിതര്‍ വര്‍ധിക്കുന്നു; ഇന്ന് 191 പുതിയ കേസുകള്‍.

നൗഫല്‍ പാലകാടന്‍

റിയാദ്: സൗദി അറേബ്യയിലെ കൊറോണ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്ന് മാത്രം 191 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 2370 ആയി ഉയര്‍ന്നു. ഇതില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന 29 പേര്‍ മരിച്ചു. 420 പേര്‍ സുഖം പ്രാപിക്കുകയും ചെയ്തു. തലസ്ഥാന നഗരിയായ റിയാദിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുളളത്. റിയാദ് (710), മക്ക (465), മദീന (238), ജിദ്ദ (339), ദമ്മാം (143), ഖത്തീഫ് (136), ഹുഫൂഫ് (44), ഖോബാര്‍ (39), ദഹ്‌റാന്‍ (36), തബൂക് (32), ഖമീസ് മുശൈത്ത് (17), നജ്‌റാന്‍ (17), അബഹ (16), ബീഷ (15), ബുറൈദ (15), ഖഫ്ജി (14), അല്‍ ബഹ (14),ഖഫ്ജി (14), രാസ്തനൂറാ (05), അല്‍റാസ് (04), മഹായില്‍ അസീര്‍ (03), മബ്രസ് (02), ജുബൈല്‍ (02), അറാര്‍ (02), സൈഹാത് (02), അഹദ് റഫീദ, അല്‍ബദാ, ദാവാദ്മി, ഖുന്‍ഫുദ, മജ്മാഹ്, അല്‍ വജാഹ്, ദരഹിയ്യ, ദുബാ,ഹഫര്‍ അല്‍ ബാത്തിന്‍,അല്‍ നൈരിയ,സ്വാമത്, യാമ്പു എന്നിവിടങ്ങളില്‍ ഒന്ന് വീതവുമാണ് രോഗികളുടെ മേഖല തിരിച്ചുള്ള കണക്കുകള്‍. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മക്ക, മദീന നഗരങ്ങള്‍ പൂര്‍ണ്ണമായും ലോക് ഡൗണ്‍ ചെയ്തു. സൗദി അറേബ്യയുടെ വാണിജ്യ നഗരമായ ജിദ്ദയിലെ പ്രധാന തെരുവുകളില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തലസ്ഥാനത്ത് വൈകീട്ട് മൂന്ന് മുതല്‍ രാവിലെ ആറു വരെയാണ് കര്‍ഫ്യൂ. അനധികൃത താമസക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കോവിഡ് പരിശോധനയും ചികിത്സയും പൂര്‍ണ്ണമായും സൗജന്യമാണ്. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ വിളിക്കുന്നതിനായി രാജ്യത്ത് 937 നമ്പറില്‍ പ്രതേക കാള്‍ സെന്ററുംപ്രവര്‍ത്തിക്കുന്നുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top