Sauditimesonline

UDF
സതീശനും കുഞ്ഞാലിക്കുട്ടിയും അഭിസംബോധന ചെയ്യും; റിയാദില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍

പ്രവാചക നഗരിയില്‍ വിനയത്തിന്റെ ചുവടുകള്‍; തീര്‍ഥാടകര്‍ക്ക് കരുതലൊരുക്കി കിരീടാവകാശിയുടെ സന്ദര്‍ശനം

മദീന: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ മദീനയിലെ മസ്ജിദുന്നബവിയില്‍ സന്ദര്‍ശനം നടത്തി. റൗദ ശരീഫില്‍ പ്രാര്‍ഥന നിര്‍വ്വഹിച്ച അദ്ദേഹം പ്രവാചകന്റെയും അനുചരന്‍മാരുടെയും ഖബറുകളും സന്ദര്‍ശിച്ചു.
മസ്ജിദുന്നബവിയിലെ വികസന പ്രവര്‍ത്തനങ്ങളും തീര്‍ഥാടകര്‍ക്ക് ഒരുക്കിയ സൗകര്യങ്ങളും കിരീടാവകാശി വിലയിരുത്തി. തീര്‍ഥാടകരുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുളള നടപടികള്‍ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.

റമദാന്‍ മാസത്തെ മുന്നോടിയായി വിശുദ്ധ മസ്ജിദില്‍ എത്തുന്ന വിശ്വാസികള്‍ക്കായി കൂടുതല്‍ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. റമദാനിലെ തിരക്ക് തീര്‍ഥാടകര്‍ക്ക് അസൗകര്യം സൃഷ്ടിക്കാതിരിക്കാന്‍ പ്രത്യേകം സംവിധാനം ഒരുക്കിയിട്ടുണ്ട്. തീര്‍ത്ഥാടകര്‍ക്ക് സുഖകരവും ആത്മീയവുമായ അനുഭവം ഉറപ്പാക്കുന്നതിന് വിവിധ വകുപ്പുകള്‍ സംയുക്തമായാണ് പ്രവര്‍ത്തിക്കുന്നതെന്നു ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഗ്രാന്‍ഡ് മസ്ജിദ്ിന്റെയും മതകാര്യവകുപ്പിന്റെയും അധ്യക്ഷന്‍ ഷെയ്ഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ്, ഹജ്ജ് ഉംറാ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഹ്, മസ്ജിദുന്നബവി ഇമാമുമാര്‍ എന്നിവര്‍ ചേര്‍ന്ന് കിരീടാവകാശിയെ സ്വീകരിച്ചു.

കിരീടാവകാശിയോടൊപ്പം മദീന അമീര്‍ സല്‍മാന്‍ ബിന്‍ സുല്‍ത്താന്‍ അല്‍ സൗദ്, മന്ത്രി തുര്‍ക്കി ബിന്‍ മുഹമ്മദ് ബിന്‍ ഫഹദ് അല്‍ സൗദ്, റിയാദ ഡെപ്യൂട്ടി അമീര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ സൗദ്, മദീന ഡെപ്യൂട്ടി അമീര്‍ സൗദ് ബിന്‍ നഹര്‍ അല്‍ സൗദ്, പ്രിന്‍സ് സൗദ് ബിന്‍ സല്‍മാന്‍, സംസ്‌കാര മന്ത്രി ബന്ദര്‍ ബിന്‍ അബ്ദുല്ല ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ്, മന്ത്രി ഷെയ്ഖ് സാലിഹ് അല്‍ അല്‍ഷെയ്ഖ്, പണ്ഡിത സഭാ അംഗവും റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവുമായ ഷെയ്ഖ് ഡോ. സഅദ് അല്‍ശത്രി ഉള്‍പ്പെടെ പ്രമുഖര്‍ സന്നിഹിതരായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top