Sauditimesonline

kuwait
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

ജപനപ്രിയനായി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍

റിയാദ്: ജനപ്രിയ നേതാവായി സൗദി കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍. ഓസ്‌ട്രേലിയ തിങ്ക് ടാങ്ക് ലോവി ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ വോട്ടെടുപ്പിലാണ് ജനപ്രിയ ഭരണാധികാരിയായി മുഹമ്മദ് ബിന്‍ സല്‍മാനെ തെരഞ്ഞെടുത്തത്. ഓസ്‌ട്രേലിയന്‍ റിസര്‍ച് സെന്റര്‍ വെബ്‌സൈറ്റില്‍ വോട്ടെടുപ്പിന്റെ ഫലം പ്രസിദ്ധീകരിച്ചു. ഇതുപ്രകാരം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് എന്നിവരെക്കാള്‍ ജനപ്രീതി കൂടുതലുളള ഭരണാധികാരിയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍.

2017ല്‍ അമേരിക്കന്‍ ടൈം മാഗസിന്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനെ ഏറ്റവും സ്വാധീനമുള്ള അന്താരാഷ്ട്ര വ്യക്തിയായി തെരഞ്ഞെടുത്തിരുന്നു. അമേരിക്കയിലെ ബ്ലൂംബര്‍ഗ് ഏജന്‍സി ലിസ്റ്റ് ഓഫ് ഫിഫ്റ്റിയിലേക്കും തെരഞ്ഞെടുത്തിരുന്നു.

2003 മുതല്‍ ലോകത്തെ ഏറ്റവും സ്വാധീനമുള്ള നേതാക്കളില്‍ 57 ശതമാനം വോട്ടാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ നേടിയത്. അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ 52 ശതമാനം വോട്ട് നേടി തൊട്ടു പിന്നിലുണ്ട്. സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സിയാന്‍ ലൂഗ്, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ എന്നിവര്‍ 44 ശതമാനവും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍ 40 ശതമാനവും നേടി.

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ എന്നിവര്‍ക്ക് 34 ശതമാനം വോട്ടാണ് ലഭിച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 38 ശതമാനം പേര്‍ പിന്തുണച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top