Sauditimesonline

VANITHA OICC SAIFUNISA
റമദാന്‍ മജ്‌ലിസും അത്താഴ സംഗമവും

മതനിരപേക്ഷ പാരമ്പര്യം സംരക്ഷിക്കണം: ഡീന്‍ കുര്യാക്കോസ് എംപി

റിയാദ്: കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യം സംരക്ഷിക്കുന്നതിന് ടീം യുഡിഎഫിന്റെ വിജയം ഉറപ്പിക്കാന്‍ പ്രവാസി സമൂഹവും ജാഗ്രത കാണിക്കണമെന്ന് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ്. വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരില്ലാത്ത പ്രവാസികളും അവരുടെ കുടുംബാംഗങ്ങളും അടിയന്തിരമായി പേര് ചേര്‍ക്കണം. ഇതിനായി ഒഐസിസി പ്രവര്‍ത്തകര്‍ കൈകോര്‍ക്കംമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

റിയാദ് ഒഐസിസി ഇടുക്കി ജില്ലാ കമ്മറ്റി ബത്ഹ സബര്‍മതി ഓഡിറ്റോറിയത്തില്‍ ഒരുക്കിയ ‘ദില്‍സെ ഡീന്‍’ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു ഡീന്‍ കുര്യാക്കോസ്. ജില്ലാ പ്രസിഡന്റ് ഷാജി മഠത്തില്‍ അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സലീം കളക്കര ഉദ്ഘാടനം ചെആ്തു.

നിഷാദ് ആലംങ്കോട്, അബ്ദുള്ള വല്ലാഞ്ചിറ, ഷുക്കൂര്‍ ആലുവ, അമീര്‍ പട്ടണത്, മൃദുല വിനീഷ്, സുരേഷ് ശങ്കര്‍, റെജി, ജയന്‍ കൊടുങ്ങല്ലൂര്‍, റഹ്മാന്‍ മുനമ്പത്ത്, മാള മുഹിയുദ്ദീന്‍, സെബാസ്റ്റ്ന്‍ തൊടുപുഴ, നിഷാദ് ഈസ, ബിന്നി ഇടുക്കി, ബഷീര്‍ കോട്ടയം, സിദ്ധീക്ക് കല്ലുപറമ്പന്‍, ജോണ്‍സണ്‍ മര്‍ക്കോസ് എന്നിവര്‍ പ്രസംഗിച്ചു. ഷാനവാസ് വെംബ്‌ളി സ്വാഗതവും ഷാജഹാന്‍ പാണ്ടാ നന്ദിയും പറഞ്ഞു. ജില്ലാ പ്രസിഡന്റ് മാര്‍ ഷാള്‍ അണിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top