
ജിദ്ദ: ഉംറ നിര്‍വഹിക്കാന്‍ സൗദിയിലെത്തിയ മങ്കട മണ്ഡലം യു.ഡി.എഫ് ചെയര്‍മാനും സാമൂഹ്യ പ്രവര്‍ത്തകനുമായ എം. മൊയ്തു മാസ്റ്റര്‍ക്കു ഒ.ഐ.സി.സി മങ്കട മണ്ഡലം കമ്മിറ്റി സ്വീകരണം നല്‍കി. ഷറഫിയയിലെ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് ഇ.പി. മുഹമ്മദാലി അധ്യക്ഷത വഹിച്ചു. കമ്മിറ്റിയുടെ സ്‌നേഹോപഹാരം ഷൗക്കത്ത് പുഴക്കാട്ടിരിയും, ഇ.പി. മുഹമ്മദാലിയും ചേര്‍ന്ന് സമ്മാനിച്ചു.

സമകാലിക ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസക്തി വര്‍ധിച്ചുവരുകയാണെന്ന് മൊയ്തു മാസ്റ്റര്‍ പറഞ്ഞു. പാര്‍ട്ടിയുടെ മൂല്യങ്ങളും ആശയങ്ങളും ജനാധിപത്യ വിശ്വാസങ്ങളും പുതുതലമുറയിലേക്ക് കൈമാറണമെന്നും അദ്ദേഹം മറുപടി പ്രസംഗത്തില്‍ വ്യക്തമാക്കി.

ഒ.ഐ.സി.സി മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി ഇസ്മായില്‍ കൂരിപൊയില്‍, ജില്ലാ വൈസ് പ്രസിഡന്റ് ഫിറോസ് പോരുര്‍, ഫൈസല്‍ മക്കരപ്പറമ്പ, എം.ടി. ഗഫൂര്‍, വി.പി. ഹുസൈന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഷൗക്കത്ത് പുഴക്കാട്ടിരി സ്വാഗതവും സി.പി. സൈതലവി നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






