Sauditimesonline

VANITHA OICC SAIFUNISA
റമദാന്‍ മജ്‌ലിസും അത്താഴ സംഗമവും

നിമിഷ പ്രിയയുടെ മോചനത്തിന് പണം നല്‍കും: റഹീം സഹായ സമിതി

റിയാദ്: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം റിയാദിലെത്തിയ ചാണ്ടി ഉമ്മന്‍ എംഎല്‍എ റിയാദ് റഹീം സഹായ സമിതി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. നിമിഷ പ്രിയ കേസ് പുരോഗതികള്‍ അദ്ദേഹം വിശദീകരിച്ചു. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി കരാര്‍ പൂര്‍ത്തിയയാല്‍ സാധ്യമായ സഹായം ആവശ്യമാണെന്നു അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ദിയ ധനം സംബന്ധിച്ചു കരാര്‍ പൂര്‍ത്തിയായാല്‍ റഹീം മോചനത്തിനു സമാഹരിച്ച തുകയുടെ ബാക്കി ട്രസ്റ്റ് നിയമാവലികള്‍ക്കനുസരിച്ചു കൈമാന്‍ തയ്യാറാണെന്ന് റഹീം സഹായ സമിതി ചെയര്‍ സി പി മുസ്തഫ എംഎല്‍എയെ അറിയിച്ചു. അബ്ദുല്‍ റഹീം കേസില്‍ സമാനതകളില്ലാത്ത ഐക്യമാണ് മലയാളി സമൂഹത്തില്‍ നിന്നുണ്ടായത്. അതിനായി നേതൃത്വം നല്‍കിയ റിയാദ് മലയാളി പൊതുസമൂഹത്തെ അഭിനന്ദിക്കുന്നു. അതേ ഐക്യം നിമിഷപ്രിയ മോചന ദൗത്യത്തിലും ഉണ്ടാകണമെന്ന് എംഎല്‍എ പറഞ്ഞു.

ക്രെഡിറ്റ് തര്‍ക്കങ്ങള്‍ക്കപ്പുറം അന്യദേശത്ത തടവറയിലുള്ള സഹോദരിയെ മോചിപിച്ചു നാട്ടിലെത്തിക്കുന്നതിലാണ് ശ്രദ്ധയുണ്ടാകേണ്ടത്. അനാവശ്യ ചര്‍ച്ചകള്‍ ഒഴിവാക്കണം. അതിന് പ്രവാസി സമൂഹം നേതൃത്വം നല്‍കണമെന്നും അദ്ദേഹം സമിതിയോട് പറഞ്ഞു.

ചെയര്‍മാന്‍ സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ മുനീബ് പാഴൂര്‍, കുഞ്ഞോയി കോടമ്പുഴ, മൊഹിയുദ്ദീന്‍ ചേവായൂര്‍, നവാസ് വെള്ളിമാട് കുന്ന്, മീഡിയ കണ്‍വീനര്‍ നൗഫല്‍ പാലക്കാടന്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ അബ്ദുള്ള വല്ലാഞ്ചിറ സ്വാഗതവും ചീഫ് കോഡിനേറ്റര്‍ ഹസ്സന്‍ഹര്‍ഷദ്പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top