
റസിയ സലിം
റിയാദ്.
അങ്ങനെയും ഒരു ദിനമുണ്ട്. നവംബര്‍ 26 -സ്ത്രീധന വിരുദ്ധ ദിനം. സ്ത്രീധനം എത്രമാത്രം പെണ്‍കുട്ടികളുടെ ജീവിതത്തെ ബാധിക്കും? മക്കള്‍ ആണായാലും പെണ്ണായാലും നമ്മുടെ ജീവന്റെയും ജീവിതത്തിന്റെയും ഭാഗമാണ്. ജനിക്കുന്ന സമയം മുതല്‍ കുട്ടികളുടെ വളര്‍ച്ച, വിദ്യാഭ്യാസം തുടങ്ങിയ കാലഘട്ടങ്ങളില്‍ കുട്ടികളുടെ ഭാവി ശോഭനമാകാന്‍ വേണ്ടി ത്യാഗം സഹിക്കുന്നവരാണ് മാതാപിതാക്കള്‍.

മക്കളെ വളര്‍ത്തി, വലുതാക്കി, മികച്ച വിദ്യാഭ്യാസം നല്‍കി എന്നൊക്കെ കാരണം പറഞ്ഞ് നാളെയുടെ ഭാരം മുഴുവന്‍ വലിക്കുന്ന കാളയായി മക്കളെ കാണുന്നവര്‍ അപൂര്‍വ്വമായെങ്കിലും കാണാം. പ്രതേകിച്ചു ആണ്‍കുട്ടികളാണ്. അത്തരത്തില്‍ ബലിമൃഗങ്ങളായി മാറുന്നത്. പെണ്‍കുട്ടികള്‍ മറ്റൊരു വീട്ടില്‍ ജീവിക്കാനുളളവളാണ്. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരു പോലെ വളര്‍ത്തുകയും വിദ്യാഭ്യാസം നല്‍കുകയും ചെയ്യുമ്പോള്‍ അവരില്‍ നിന്നു വീട്ടുകാര്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല. അവരുടെ വിദ്യാഭ്യാസം, വിവാഹം എന്നൊക്കെ ഉള്ളത് നമ്മുടെ ബാധ്യത ആകുമ്പോള്‍ വീട്ടിലെ ആണ്‍കുട്ടികളുടെ വിവാഹം വിദ്യാഭ്യാസം എന്നത് വിവാഹ കമ്പോളത്തില്‍ വിലപേശാനുള്ള മാര്‍ഗമാണ് ചിലര്‍ക്ക്.
ഇത് ഏറ്റവും കൂുെതല്‍ പ്രകടമാകുന്നത് തെക്കന്‍ കേരളത്തിലാണ്. അതായത് ഒരു നാണയത്തിന്റെ രണ്ട് വശംപോലെ. നമ്മുടെ വീട്ടിലെ പെണ്‍കുട്ടിക്ക് കൊടുത്ത സ്ത്രീ ധനത്തിന്റെ ഇരട്ടി മകന്‍ കെട്ടുന്ന പെണ്‍കുട്ടി കൊണ്ടുവരണം. പ്രത്യേകിച്ചും പ്രോഫ്ഫക്ഷണല്‍ വിദ്യാഭ്യായാസം നേടിയ ആണ്‍കുട്ടികള്‍ വിവാഹം ചെയ്യുമ്പോള്‍.
ഒരു പെണ്‍കുട്ടിയെ നമ്മള്‍ വിവാഹം ചെയ്ത് അയക്കുമ്പോള്‍ ഇപ്പോഴത്തെ നാട്ടുനടപ്പ് അനുസരിച് ഉള്ള സമ്പാദ്യം നല്‍കണം. പലിശക്ക് വായ്പയെടുത്തും കടം വാങ്ങിയും സ്ത്രീധനം എന്നപേരിലോ ഗിഫ്റ്റ് എന്ന ഓമനപ്പേരിലോ കൊടുക്കുന്നു.
പലരുയൈും ധരണ ഈ ഭീമമായ ധനം ചെറുക്കന് സമ്മാനിക്കുന്നത് മകളെ ആജീവനാന്തം സംരക്ഷിക്കുന്നതിനുളള കൈകൂലി എന്ന മട്ടിലാണ്. എന്നാല്‍ മാതാപിതാക്കള്‍ അവരുടെ സംരക്ഷണത്തിനു നല്‍കുന്ന സുരക്ഷയാണ് എന്നതു യാഥാര്‍ഥ്യമാണ്. അത് മുഴുവന്‍ എടുത്തു അവര്‍ കാലാകാലങ്ങളായി വരുത്തി വെച്ച ബാധ്യതകള്‍ പരിഹരിക്കാന്‍ വേണ്ടി എടുക്കുമ്പോള്‍ ആ പെണ്‍കുട്ടി അതിന് അനുവദിക്കുന്നത് ഭര്‍ത്താവായി പോയവനോടുള്ള സ്‌നേഹവും അവന്റെ ബുദ്ധിമുട്ടുകള്‍ തന്റെ കുടുംബ ജീവിതത്തിന്റെ സ്വാസ്ഥ്യം നഷ്ട്ടം ആകും എന്നതുകൊണ്ടാണ്.
പെണ്‍കുട്ടികള്‍ക്ക് കൊടുക്കുന്ന സ്വര്‍ണം ബാങ്ക് ലോക്കറില്‍ പൂട്ടി വെക്കും. അതിന്റെ താക്കോല്‍ ‘സീരിയല്‍ ‘ അമ്മായിയമ്മമാര്‍ സൂക്ഷിക്കും. ഒന്നും രണ്ടും കിലോ സ്വര്‍ണമിട്ടു വിവാഹം കഴിയുന്ന പെണ്‍കുട്ടികള്‍ക്ക് ഒരു മാല മറാിയിടണമെങ്കില്‍ അമ്മായിയമ്മയുടെ അനുവാദം വേണം!
പലയിടങ്ങളിലും ഇത്തരത്തിലുള്ള കൈകടത്തലുകളില്‍ കാണാം. വിവാഹം ചെയ്യുന്ന ചെറുക്കന്‍ നിരപരാധിയാണ്. കൈകാര്യം മുഴുവന്‍ ചെയ്യുന്നത് മാതാപിതാക്കളായിരിക്കും. പലപ്പോഴും വിവാഹ ആലോചന വേളയില്‍ പെണ്ണും ചെറുക്കനും ഇഷ്ടപ്പെടുന്നു. കുടുംബവും മറ്റു ചുറ്റുപാടുകള്‍ പൊരുത്തപ്പെടുകയും ചെയ്യുന്നു. എങ്കിലും മാതാപിതാക്കളുടെ സ്ത്രീധന നിബന്ധനകള്‍ക്കു മുമ്പില്‍ വിവാഹം മുടങ്ങിയ എത്രയോ സംഭവങ്ങള്‍ നമുക്ക് പരിചയമുണ്ട്.
ഇത്തരക്കാര്‍ ചില കാര്യങ്ങള്‍ അറിയേണ്ടതുണ്ട്. ഇന്ത്യയില്‍ പെണ്‍കുട്ടികളുടെ സ്വത്തിനെ സംബന്ധിച്ചു ചില നിയമങ്ങള്‍ നിലവിലുണ്ട്. ഭര്‍ത്താവിനും ഭര്‍തൃ വീട്ടുകാര്‍ക്കും യഥേഷ്ടം ചിലവാക്കാനുള്ളതാണ് വധുവിന് ലഭിക്കുന്ന സമ്മാനങ്ങള്‍ ളന്നത് തെറ്റായ ധാരണയാണ്. ‘സ്ത്രീധന നിരോധന നിയമം’ അത് വ്യക്തമാക്കുന്നുണ്ട്.
വിവാഹവുമായി ബന്ധപ്പെട്ട് നിര്‍ബന്ധിതമായോ മുന്‍ വ്യവസ്ഥകള്‍ പ്രകാരമോ നല്‍കുന്ന സമ്മാനമാണ് സ്ത്രീധനം ( Dowry).
സ്ത്രീധനം ചോദിക്കുന്നതും കൊടുക്കുന്നതും സ്വീകരിക്കുന്നതും നിരോധിച്ചുകൊണ്ട്, സ്ത്രീധനം എന്ന ശാപത്തിന് ഇരയായിത്തീരുന്നവരുടെ മോചനം ലക്ഷ്യമാക്കി, കേന്ദ്ര സര്‍ക്കാറാണ് 1961ല്‍ സ്ത്രീധന നിരോധന നിയമം (Dowry Prohibition Act) പാസ്സാക്കിയത്
വധുവല്ലാതെ മറ്റാരെങ്കിലും സ്ത്രീധനം കൈവശം വയ്ക്കുകയാണെങ്കില്‍ ആ സ്ത്രീധനം വധുവിനു കൈമാറേണ്ടതാണ്. വിവാഹത്തിനു മുമ്പാണ് സ്ത്രീധനം കിട്ടിയിട്ടുള്ളതെങ്കില്‍ അത് വിവാഹ ശേഷം 3 മാസത്തിനകം വധുവിന്റെ പേരിലേക്ക് മാറ്റണം. വിവാഹ സമയത്തോ അതിനു ശേഷമോ ആണ് സ്ത്രീധനം കിട്ടിയിട്ടുള്ളതെങ്കില്‍ അത് കൈപറ്റി 3 മാസത്തിനകം വധുവിന്റെ പേരിലാക്കണം. സ്ത്രീധനം മടക്കി വാങ്ങുന്നതിനു മുമ്പ് വധു മരണപ്പെടുകയാണെങ്കില്‍ അവരുടെ അവകാശികള്‍ക്ക് സ്ത്രീധനം കൈവശം വെച്ച ആളില്‍ നിന്നും മടക്കി വാങ്ങാവുന്നതാണ്.
ആണ്‍മക്കള്‍ കുടുംബം നോക്കാന്‍ ഉള്ളവര്‍ ആണെന് പറഞ്ഞു പഠിപ്പിച്ചു വരുന്ന ഒരു സാഹചര്യമാണ് നിലവില്‍ കേരളത്തില്‍ നിലനില്‍ക്കുന്നത്. സഹോദരിമാരെ കെട്ടിച്ചതു മുതലുള്ള കടക്കെണിയില്‍ നിന്ന് പലരും മുക്തമാകാതെയാണ കല്യാണം കഴിക്കുക.
ആണ്‍കുട്ടികളില്‍ അമിത പ്രതീക്ഷഉണ്ടാക്കി വെക്കരുത്. മകന്‍ കല്യാണം കഴിച്ച് കൊണ്ടുവരുന്ന പെണ്‍കുട്ടി നിങ്ങളുടെ പെണ്‍കുട്ടികള്‍ക്കുള്ള അതേ സ്വസ്ഥമായ ജീവിതതത്തിന് അവകാശം ഉണ്ട്. ആണ്‍കുട്ടികളില്‍ അധിക ബാധ്യതകള്‍ ഏല്‍പ്പിക്കുമ്പോള്‍ അവരുടെ കുടുംബജീവിതം കൂടി നിങ്ങള്‍ നരകമാക്കുന്നു. ഇതിന് ഉത്തരവാദികള്‍ മാതാപിതാക്കളാണെന്ന കാര്യം ഓര്‍ക്കുന്നത് നല്ലതാണ്. മരുമകള്‍ സന്തോഷവതി ആയാല്‍ മാത്രമേ മകന് സന്തോഷമുള്ള കുടുംബജീവിതം ലഭിക്കുകയുള്ളു എന്ന് എല്ലാ അമ്മമാരും മനസ്സിലാക്കണം.
ഇനി ആണ്‍കുട്ടികളോട് ഒരായുസിന്റെ അധ്വാനം ആണ് ഓരോ പിതാക്കന്മാരും നിങ്ങള്‌ടെ ഭാര്യ ആകാന്‍ വരുന്ന പെണ്‍കുട്ടികള്‍ക്ക് നല്‍കുന്നത്. നിങ്ങള്‍ക്ക് അവര്‍ ജീവിച്ച സാഹചര്യങ്ങള്‍ അനുസരിച്ചു ജീവിതം നല്‍കാന്‍ ചിലപ്പോള്‍ കഴിഞ്ഞെന്നു വരില്ല. എങ്കിലും എല്ലാം അഡ്ജസ്റ്റ് ചെയ്ത് കൂടെ ജീവിക്കുന്നു. നിങ്ങളുടെ മക്കളെ പ്രസവിക്കുന്നത് സ്‌നേഹിക്കുന്നത് കൊണ്ടാണ്. മാതാപിതാക്കന്മാര്‍ക്കുള്ളപോലെ തന്നെ ഭാര്യക്കും നിങ്ങളുടെ ജീവിതത്തില്‍ അവകാശവും അധികാരവും ഉണ്ട്. മാതാവിന്റെ കാല്കീഴില്‍ സ്വാര്‍ഗത്തെ അന്വേഷിക്കുന്നവര്‍ ഭര്‍ത്താവ് എന്ന കടമയും അച്ഛന്‍ എന്ന കടമയും നിര്‍വഹിക്കുന്നതില്‍ പരാചയപ്പെട്ടാല്‍ നിങ്ങള്‍ അന്വേഷിക്കുന്ന സ്വാര്‍ഗം കിട്ടുമോ എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.
ഒരു ഹിന്ദി പഴഞ്ചൊല്ല് ഇപ്രകാരമാണ്. ‘സാസ് ഭി കഭി ബഹു ഥീ’
ഒരോ അമ്മായിയമ്മമാരും ഒരു കാലത്ത് മരുമകളായിരുന്നു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






