
റിയാദ്: ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികളുടെ കൂട്ടായ്മ റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (റിഫ) മെഗാ ടൂര്‍ണമെന്റ് നടത്തുന്നു. 32 ടീമുകള്‍ മത്സരത്തില്‍ മാറ്റുരക്കും. റിയാദിലെ പ്രവാസി സമൂഹം കണ്ടിട്ടില്ലാത്ത വിപുലമായ മത്സരത്തിനാണ് റിഫ തയ്യാറെടുക്കുന്നത്. മത്സരം ഡിസംബര്‍ 6, 13, 20, 27 തിയതികളില്‍ അല്‍ ഖര്‍ജ് റോഡിലുള്ള അസ്‌കാന്‍ 2 സ്‌റ്റേഡിയത്തില്‍ നടക്കും. മത്സരത്തിന്റെ ഫിക്‌സചര്‍ പ്രകാശനം, സമ്മാനകൂപ്പണ്‍ വിതരണോദ്ഘാടനം എന്നിവ നവംബര്‍ 28ന് ബത്ഹ കേരള മാര്‍ക്കറ്റിലുള്ള സഫമക്ക പോളിക്ലിനിക്ക് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ടൂര്‍ണമെന്റ് കണ്‍വീനര്‍മാരായ നൗഷാദ് ചക്കാല, ഫൈസല്‍ പാഴൂര്‍ എന്നിവര്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.