Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

‘പ്രവാസമുദ്ര’ പുരസ്‌കാരം ഡോ. പോള്‍ സക്കറിയക്ക് സമ്മാനിച്ചു

ദമ്മാം: പ്രവാസ അടയാളപ്പെടുത്തുന്ന സാഹിത്യ കലാ പ്രവര്‍ത്തനങ്ങള്‍ക്കു സൗദി മലയാളി സമാജം ഏര്‍പ്പെടുത്തിയ അഞ്ചാമത് ‘പ്രവാസമുദ്ര’ പുരസ്‌കാരം നോവലിസ്റ്റും ചെറുകഥാ കൃത്തുമായ ഡോ. പോള്‍ സക്കറിയക്ക് സമ്മനിച്ചു. സൗദിയിലെ പ്രഥമ മലയാളി ലിറ്റററി ഫെസ്റ്റ് ഉദ്ഘാടന വേദിയില്‍ സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്‍ അവാര്‍ഡ് സമ്മാനിച്ചു. 50,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം,

എഴുത്തുകാരായ ജമാല്‍ കൊച്ചങ്ങാടി, സി.പി സെയ്തലവി, നദീം നൗഷാദ്, എന്നിവരടങ്ങുന്ന ജൂറിയാണ് പോള്‍ സകറിയയെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്. 18 വര്‍ഷം മുമ്പ് സൗദി സന്ദര്‍ശിച്ച് എഴുതിയ ‘നബിയുടെ നാട്ടില്‍’ എന്ന പുസ്തകത്തിന് പ്രത്യേകമായും, പ്രവാസ ജീവതങ്ങളുടെ നേര്‍ക്കാഴ്ചകള്‍ പകര്‍ത്തിയ യാത്രാ വിവരണ ഗ്രന്ഥങ്ങളും പരിഗണിച്ചുമാണ് സക്കറിയക്ക് അവാര്‍ഡ് സമ്മാനിച്ചത്. രണ്ട് വര്‍ഷം കൂടുമ്പോള്‍ സൗദി മലയാളി സമാജം സമ്മാനിക്കുന്ന പ്രവാസമുദ്ര പുരസ്‌കാരത്തിന് എഴുത്തുകാരന്‍ പി.സുരേന്ദ്രന്‍, കെ.പി രാമനുണ്ണി, ‘പത്തേമാരി’യുടെ സംവിധായകന്‍ സലീം അഹമ്മദ്, എം. മുകുന്ദന്‍ എന്നിവരാണ് നേരത്തെ അര്‍ഹരായത്.

രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കണ്ട സൗദിയെക്കുറിച്ച് വരച്ചിട്ട വാക്കുകള്‍ സൗദിയില്‍ പുലര്‍ന്ന യാഥാര്‍ത്ഥ്യം കണ്ടു വിസ്മയിച്ചു നില്‍ക്കുകയാണെന്ന് ഡോ. പോള്‍ സക്കറിയ പറഞ്ഞു. പുതിയ കാലത്തിന്റെ മാറ്റങ്ങള്‍ കൃത്യമായി മനസ്സിലാക്കുകയും അതു ഉപയോഗപ്പെടുത്തുകയും ചെയ്യാന്‍ ഈ രാജ്യത്തിന് കഴിഞ്ഞിരിക്കുന്നു.

സൗദിയുടെ ഉള്ളറകളിലുടെ നടത്തിയ യാത്രയുടെ നിറവുകളാണ് നബിയുടെ നാട്ടില്‍ എന്ന പുസ്തകം. അത് ഇതേ മണ്ണിലെ സാഹിത്യ കൂട്ടായ്മയിലുടെ പുരസ്‌കൃതമാകുന്ന സന്തോഷം ഏറെയുണ്ടെന്നും അവാര്‍ഡ് സ്വീകരിച്ചു അദ്ദേഹം പറഞ്ഞു. മലയാളി സമാജം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ അദ്ധ്യക്ഷനായിരുന്നു. പെരുമാള്‍ മുരുകന്‍ ഉദ്ഘാടനം ചെയ്തു. മാലിക് മഖ്ബൂല്‍ അവാര്‍ഡ് പരിചയപ്പെടുത്തി. എഴുത്തുകാരായ രാജശ്രീ, അഖില്‍ പി ധര്‍മ്മജന്‍, റഹ്മാന്‍ കിടങ്ങയം, ഷെമി, സജി മാര്‍ക്കോസ്, ജലീലിയോ, സിമി സീതി, ഫെബിന സമാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി ഡോ: സിന്ധു ബിനു സ്വാഗതവും, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷനീബ് അബൂബക്കര്‍ നന്ദിയും പറഞ്ഞു. കല്ല്യാണി ബിനു പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു. ഡോ: അജി വര്‍ഗ്ഗീസ്, നവ്യ ടീച്ചര്‍ എന്നിവര്‍ അവതാരകരായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top