Sauditimesonline

6 MLP KMCC LADIES0000
കെ.എം.സി.സി വനിതാ വിംഗ് 'വാര്‍ഷികോത്സവ്'

ഡോ. ടി.പി. മുഹമ്മദിന്റെ ‘കാവ്യനിലാവ്’ കവര്‍ പ്രകാശനം

ദമ്മാം: സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനും ടി.പി.എം ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. ടി.പി. മുഹമ്മദിന്റെ കവിതാ സമാഹാരം ‘കാവ്യനിലാവ്’ ഉടന്‍ പുറത്തിറങ്ങും. പുസ്തകത്തിന്റെ കവര്‍ പ്രകാശനം ദമ്മാമില്‍ നടന്നു. ഡെസ്റ്റിനി ബുക്‌സ് ചെയര്‍മാന്‍ മാലിക് മഖ്ബൂല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

കിഴക്കന്‍ പ്രവിശ്യയിലെ സാംസ്‌കാരിക സാഹിത്യ രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ ചലച്ചിത്ര ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവര്‍ത്തി മുഖ്യാതിഥിയായിരുന്നു. സിനിമാ നിര്‍മാതാവും വ്യവസായിയുമായ ജോളി ലോനപ്പന്‍, ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപിക ഡോ. സിന്ധു ബിനുവിന് നല്‍കിയാണ് കവര്‍ പ്രകാശനം ചെയ്തത്. ‘ഒരു പ്രവാസിയുടെ ലോക സഞ്ചാരങ്ങള്‍’ എന്ന യാത്രാവിവരണത്തിന് ശേഷം, വ്യത്യസ്ത പ്രമേയങ്ങളെ ഭാവനയുടെ മനോഹാരിതയില്‍ നെയ്‌തെടുത്ത ടി.പിയുടെ കവിതകളെ ഏറെ പ്രതീക്ഷയോടെയാണ് വായനാലോകം കാത്തിരിക്കുന്നതെന്ന് ജോളി ലോനപ്പന്‍ പറഞ്ഞു.

ദമ്മാം സാംസ്‌കാരിക വേദി സംഘടിപ്പിച്ച ചടങ്ങില്‍ ആലിക്കുട്ടി ഒളവട്ടൂര്‍, ബിജു കല്ലുമല, പ്രദീപ് കൊട്ടിയം, ഷാജി മതിലകം, അബു ജര്‍ഫാസ് മൗലവി, കെ.എം. ബഷീര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഡോ. ടി.പി. മുഹമ്മദ് മറുപടി പ്രസംഗം നടത്തി. അല്‍മുന സ്‌കൂള്‍ ജനറല്‍ മാനേജര്‍ അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ സ്വാഗതവും സമദ് വേങ്ങര നന്ദിയും പറഞ്ഞു. ബക്കര്‍ എടയന്നൂര്‍ ചടങ്ങുകള്‍ നിയന്ത്രിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top