Sauditimesonline

riyadh tallkies
ഡോ. സുഹേല്‍ അജാസ് ഖാന് റിയാദ് ടാക്കിസ് യാത്രയയപ്പ്

കെ.എം.സി.സി വനിതാ വിംഗ് ‘വാര്‍ഷികോത്സവ്’

ജിദ്ദ: മലപ്പുറം ജില്ലാ കെ.എം.സി.സി വനിതാ വിംഗിന്റെ ആഭിമുഖ്യത്തില്‍ ‘വാര്‍ഷികോത്സവ്-2026’ സംഘടിപ്പിച്ചു. മുതജരിബ് വില്ലയില്‍ നടന്നപരിപാടികളില്‍ വനിതകള്‍ക്കും കുട്ടികള്‍ക്കുമായി വിവിധ കലാകായിക മത്സരങ്ങളും ഗെയിമുകളും അരങ്ങേറി. പ്രവാസത്തിന്റെ പരിമിതികള്‍ക്കിടയില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് നാട്ടിലെ ഉത്സവപ്രതീതി സമ്മാനിക്കുന്നതായിരുന്നു പരിപാടി.
വനിതാ വിംഗ് പ്രസിഡന്റ് റസീന പള്ളിപ്പറമ്പന്‍ അധ്യക്ഷത വഹിച്ചു. നാഷണല്‍ കെ.എം.സി.സി സെക്രട്ടറി നാസര്‍ വെളിയങ്കോട് ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ കെ.എം.സി.സി ജനറല്‍ സെക്രട്ടറി നാണി മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ ഇല്ല്യാസ് കല്ലിങ്ങല്‍, അഷ്‌റഫ് മുല്ലപ്പള്ളി, അബൂട്ടി പള്ളത്ത്, സുലൈമാന്‍ കൊടവണ്ടി, ഹസീന വണ്ടൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

മത്സരവിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ സലീന ടീച്ചര്‍, ജാസ്മിന്‍ വണ്ടൂര്‍, ഖദീജ മുഹമ്മദ്, ശബ്‌ന സക്കരിയ്യ, ഇര്‍ഷാദ കെ.പി, സുഹറാബി മഞ്ചേരി എന്നിവര്‍ വിതരണം ചെയ്തു. സന്‍ഹ ബഷീര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. സോഫിയ സുനില്‍, അഫ്‌സല്‍ എപ്പിക്കാട്, ഫര്‍സാന എന്നിവര്‍ ചേര്‍ന്നൊരുക്കിയ സംഗീതവിരുന്ന് ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. സദസ്സിലുണ്ടായിരുന്നവര്‍ക്ക് സര്‍പ്രൈസ് സമ്മാനവും ഒരുക്കിയിരുന്നു. വനിതാ വിംഗ് ജനറല്‍ സെക്രട്ടറി സുഹൈല തേറമ്പത്ത് സ്വാഗതവും ട്രഷറര്‍ ഷഫീദ എന്‍. നന്ദിയും പറഞ്ഞു. കണ്‍വെന്‍ഷനില്‍ മജീദ് കള്ളിയില്‍, ഉനൈസ് കരിമ്പില്‍, യാസിദ് തിരൂര്‍, ശിഹാബ് പുളിക്കല്‍, അലി പാങ്ങാട്ട്, കോയ മോന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top