Sauditimesonline

icf
ഐസിഎഫ് 'എഡ്‌ഗ്ലോ 2026' വിദ്യാഭ്യാസ പുരസ്‌കാര വിതരണം നാളെ

ഹൃദയാഘാതം: കോട്ടയം സ്വദേശി മരിച്ചു

റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി അല്‍ ഖര്‍ജിലെ ദിലമില്‍ മരിച്ചു. കോട്ടയം എടകുന്നം ചോറ്റി പുതുപറമ്പില്‍ വീട്ടില്‍ ഷാഹുല്‍ ഹമീദ് (ഷാമോന്‍-50) ആണ് മരിച്ചത്. ജോലിസ്ഥലത്ത് ഉച്ചഭക്ഷണത്തിന് ശേഷം വിശ്രമിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. സുഹൃത്തുക്കള്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മുഹമ്മദ്-നസീമ ദമ്പതികളുടെ മകനാണ്. ഭാര്യ: റമീസ ഷാഹുല്‍ (ഫൗസി). മക്കള്‍: യഹ്‌യ ഫാബി, ഫഹദ്. മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. കെഎംസിസി പ്രവര്‍ത്തകന്‍ റഷീദ്, ഹസന്‍കുട്ടി, അസ്‌ലം, ഷാനവാസ്‌ ഒഐസിസി ഇടുക്കി ജില്ലാ പ്രസിഡന്റ് ഷാജി മഠത്തില്‍ എന്നിവര്‍ സഹായവുമായി രംഗത്തുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top