Sauditimesonline

RAIN-PIC
റിയാദില്‍ മഴ, ശൈത്യം; അസീറിലും ദമ്മാമിലും ഓണ്‍ലൈന്‍ ക്ലാസ്

ദുബൈ വിമാനം വൈകിയത് പത്തു മണിക്കൂര്‍; ഭക്ഷണവും വെളളവും ഇല്ലാതെ യാത്രക്കാര്‍

മുംബൈ: സ്‌പൈസ്‌ജെറ്റ് വിമാനം വൈകിയതോടെ ദുബൈയിലേക്കുള്ള യാത്രക്കാര്‍ ദുരിതത്തിലായി. 10 മണിക്കൂറിലേറെയാണ് വിമാനം വൈകിയത്. മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട വിമാനമാണ് മണിക്കൂറുകള്‍ വൈകിയത്.

എയര്‍ലൈന്റെ ഭാഗത്ത് നിന്ന് യാതൊരു ആശയവിനിമയവും ഉണ്ടായില്ലെന്നു യാത്രക്കാര്‍ ആരോപിച്ചു. ജൂലൈ 13ന് അര്‍ധരാത്രി 1.50ന് പുറപ്പെടേണ്ട എസ്ജി13 വിമാനം അവസാന നിമിഷം സാങ്കേതിക തകാര്‍ മൂലം വൈകുകയായിരുന്നു. വിമാനത്തിന്റെ സാങ്കേതിക തകരാര്‍ പരിഹരിക്കുന്നതിന് പ്രതീക്ഷിച്ചിതില്‍ കൂടുതല്‍ സമയം ആവശ്യമായിവന്നു. ജീവനക്കാരുടെ ഫ്‌ളൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷന്‍ കഴിഞ്ഞതും യാത്ര വൈകാന്‍ കാരണമായി. ഇതോടെ രാവിലെ പുതിയ ക്രൂവിനെ നിയോഗിക്കുകയുമായിരുന്നു.

മിനിറ്റുകള്‍ മാത്രം വൈകുമെന്നാണ് അറിയിച്ചത്. മണിക്കൂറുകള്‍ കാത്തിരിക്കേണ്ടി വന്നതോടെ യാത്രക്കാര്‍ ക്ഷുഭിതരായെങ്കിലും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ തിരിഞ്ഞുനോക്കിയില്ല. ഇതോടെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചു. യാത്രക്കാര്‍ക്ക് നിലത്ത് കിടക്കേണ്ടി വന്നതായും സ്വന്തമായി ഭക്ഷണം കഴിക്കേണ്ടി വന്നതായും ചിലര്‍ പരാതിപറഞ്ഞു. എയര്‍ലൈന്‍ സൗകര്യം ഒരുക്കിയില്ലെന്നും യാത്രക്കാര്‍ ആരോപിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top