Sauditimesonline

road network
റിയാദില്‍ റോഡ് നവീകരണം

‘ഇവാ’ ഇഫ്താര്‍ വിരുന്ന്

റിയാദ്: സൗഹാര്‍ദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും ഇഫ്താര്‍ വിരുന്ന് ഒരുക്കി ആലപ്പുഴ കൂട്ടായ്മ ഈസ്റ്റ് വെനീസ് അസോസിയേഷന്‍ ഇവാ). മലാസ് ചെറീസ് റെസ്‌റ്റോറന്റ് ആഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ ‘ഇവാ’ രക്ഷാധികാരി നിസാര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു.
സംരംഭകനും സാമൂഹിക പ്രവര്‍ത്തകനുമായ ഇസുദ്ദീന്‍ റമദാന്‍ സന്ദേശം നല്‍കി. രക്ഷാധികാരികളായ സുരേഷ് ആലപ്പുഴ, ഹാഷിം ചീയാം വെളി എന്നിവര്‍ പ്രസംഗിച്ചു.

ഇന്ത്യന്‍ മീഡിയ ഫോറം ജനറല്‍ സെക്രട്ടറി ജയന്‍ കൊടുങ്ങല്ലൂര്‍, ഫോര്‍കാ പ്രതിനിധി സെയ്ഫ് കൂട്ടുങ്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സിജു പീറ്റര്‍, ഷാജി പുന്നപ്ര, ബിജു പാതിരപ്പള്ളി, ആസിഫ് ഇക്ബാല്‍, സജാദ് സലീം, ഫാരിസ് സെയ്ഫ്, ബദര്‍ കാസിം, താഹിര്‍ കാക്കാഴം, അബ്ദുല്‍ അസീസ്, സുദര്‍ശന കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സെക്രട്ടറി രാജേഷ് ഗോപിനാഥന്‍ സ്വാഗതവും ട്രഷറര്‍ നിസാര്‍ മുസ്തഫ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top