
റിയാദ്: ‘കോഴിക്കോടന്‍സ്’ കരിയര്‍ വിഭാഗം ‘എജ്യൂകോര്‍’ അംഗങ്ങളുടെ സംഗമം അരങ്ങേറി. ഫൗണ്ടര്‍ ഒബ്‌സര്‍വര്‍ മുനീബ് പാഴൂര്‍ ഉദ്ഘാടനം ചെയ്തു. മൈമൂന അബ്ബാസ്, നിസാര്‍ വേങ്ങേരി, ഫെബിന നിസാര്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ രാജ്യങ്ങളില്‍ ഉപരിപഠനം നടത്തുന്ന ‘എജ്യൂകോര്‍’ അംഗങ്ങളായ ഹെനിന്‍ ഫാത്തിമ (കെയ്‌റോ യൂണിവേഴ്‌സിറ്റി), ഇഷാന്‍ കബീര്‍ (ആസ്‌ത്രേലിയ), മിസ്ഹബ് മുഹ്‌യുദ്ധീന്‍ (ഇറ്റലി), നൗറീന്‍ സഹീര്‍ (ബാംഗ്ലൂര്‍), ആയിഷ സംറ ഹര്‍ഷദ് (മലേഷ്യ), ഫെമിന്‍ ഫാത്തിമ (ഷാര്‍ജ യുഎഇ), ആദിത്യ അനില്‍കുമാര്‍ (കാനഡ), ശദ ശംസുദ്ധീന്‍ (ഇംഗ്ലണ്ട്), റാനിയ റഷീദ് (ഇന്ത്യ), ഷഹദ ഫാത്തിമ (ഇന്ത്യ) എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവച്ചു.

റിയാദ് മാരത്തോണ്‍ 21 കിലോമീറ്റര്‍ വിഭാഗത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സഹീര്‍ മുഹ്‌യുദ്ധീനെ ആദരിച്ചു. ചീഫ് ഓര്‍ഗനൈസര്‍ കെ സി ഷാജു ഉപഹാരം സമ്മാനിച്ചു. ഡാന്‍സ്, കുട്ടികളുടെ ഫാഷന്‍ പരേഡ്, ഗാനസന്ധ്യ എന്നിവയും അരങ്ങേറി. ലക്കി ഡ്രോ നറുക്കെടുപ്പില്‍ വിജയിയായ റാഫി കൊയിലാണ്ടിക്ക് അറബ് കണ്‍സള്‍ട്ട് ഹൗസ് സി. ഇ. ഒ. നജീബ് മുസ്ലിയാരകത്ത് ഉപഹാരം സമ്മാനിച്ചു.

മൈമൂന അബ്ബാസ്, മുംതാസ് ഷാജു, സജീറ ഹര്‍ഷദ്, സുമിത മുഹ്‌യുദ്ധീന്‍, മോളി മുജീബ്, ശാലിമ റാഫി, ഫിജിന കബീര്‍ എന്നിവര്‍ സംസാരിച്ചു. കോഴിക്കോടന്‍സ് വനിതകളുടെ സോഷ്യല്‍ മീഡിയ വൈറല്‍ വീഡിയോ ആഘോഷം ഫരീദ ബഷീര്‍ കേക്ക് മുറിച്ചു നിര്‍വഹിച്ചു. എ.സി.എച്ച് ഡയറക്ടര്‍ ഷൈമിന്‍ നജീബ് സന്നിഹിതയായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






