
ദമ്മാം: സൗദി കെഎംസിസി ദേശീയ മുന്‍ ട്രഷററും കിഴക്കന്‍ പ്രവിശ്യ കെഎംസിസിയുടെ സ്ഥാപകരില്‍ പ്രധാനിയുമായിരുന്ന എഞ്ചിനീയര്‍ സി ഹാഷിം സാഹിബിന്റെ ഓര്‍മ്മ പുസ്തകം ‘യാ ഹബീബി ‘ആഗസ്റ്റ് ആദ്യവാരം പുറത്തിറങ്ങും. കണ്ണൂര്‍ എടക്കാട് സ്വദേശിയായ സി ഹാഷിം മൂന്നര പതിറ്റാണ്ട് കെഎംസിസിയുടെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഫിറോസയാണ് ഭാര്യ.

ദമ്മാം കെഎംസിസി പുറത്തിറക്കുന്ന പുസ്തകം മൂന്നര പതിറ്റാണ്ട് കാലത്തെ പ്രവാസ ഭൂമികയുടെ സാമൂഹിക സാംസ്‌കാരിക മേഖലയുടെ ചരിത്രം കൂടിയാണ്. 1970 കളുടെ അവസാനഘട്ടത്തില്‍ സൗദിയില്‍ ആരംഭിച്ച ഹരിത രാഷ്ട്രീയ സംഘ ശക്തിയായ ചന്ദ്രിക റീഡേഴ്‌സ് ഫോറത്തിന് കീഴില്‍ അണിചേര്‍ന്നവരാണ് പില്‍ക്കാലത്ത് കേരള മുസ്ലീം കള്‍ച്ചറല്‍ സെന്റര്‍ എന്ന കെഎംസിസിയായി പരിണമിച്ചത്. പ്രവാസികള്‍ ഒന്നടങ്കം ഏറ്റെടുത്ത പ്രവാസ കൂട്ടായ്മയുടെ ചരിത്രം, രാഷ്ട്രീയ വിദ്യാഭ്യാസ സാംസ്‌കാരിക മേഖലകളില്‍ അര്‍പ്പിച്ച സേവനങ്ങള്‍, തുടങ്ങി ഒട്ടനവധി അറിവുകള്‍ പുസ്തകം വായനക്കാര്‍ക്ക് സമ്മാനിക്കും.

പ്രവാസ ലോകത്ത് സി ഹാഷിം സാഹിബിന്റെ പരിചയ സമ്പത്തിന്റെ നേരനുഭവങ്ങള്‍ പങ്കുവെച്ചു മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, മുസ്ലിംലീഗ് എംപിമാര്‍, എംഎല്‍എമാര്‍ ദേശീയ സംസ്ഥാന ഭാരവാഹികള്‍, കെഎംസിസിയുടെ വിവിധ രാജ്യങ്ങളിലുള്ള നേതാക്കള്‍, സൗദിയിലെ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മാധ്യമ രംഗത്തെ പ്രമുഖര്‍, എഞ്ചിനീയര്‍ സി ഹാഷി മിന്റെ വിവിധ തുറകളിലുണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ എന്നിവരുടെ നൂറ്റന്‍പത് അനുഭവക്കുറിപ്പുകള്‍, അറുന്നൂറോളം പേജുകള്‍, അപൂര്‍വ ചിത്രങ്ങള്‍, മനോഹരമായ നിര്‍മ്മിതി എന്നിങ്ങനെ സമ്പന്നമാണ് ഓര്‍മ്മ പുസ്തകം.

‘യാ ഹബീബി’യുടെ പ്രകാശനം ഓഗസ്റ്റ് 4ന് ഹാഷിം എഞ്ചിനീയറുടെ ജന്മനാടായ കണ്ണൂരില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. കണ്ണൂര്‍ ചേംബര്‍ ഹാളില്‍രാവിലെ പതിനൊന്ന് മണിക്ക് പ്രവാസി സംഗമത്തോടെ ആരംഭിക്കുന്ന പരിപാടിയില്‍ വൈകിട്ട് 3് പ്രകാശനം നടക്കും. സൗദി കെഎംസിസി കുടുംബാംഗങ്ങള്‍, മുസ്ലീം ലീഗ് പോഷക സംഘടനാ നേതാക്കള്‍,കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹ്യ സാംസ്‌കാരിക മാധ്യമ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ എന്നിവര്‍ പങ്കെടുക്കുമെന്നു കിഴക്കന്‍ പ്രവിശ്യാ കെഎംസിസി ഭാരവാഹികള്‍ വാര്‍ത്താ കുറില്‍ അറിയിച്ചു.

കാദര്‍ ചെങ്കള (രക്ഷാധികാരി), മുഹമ്മദ് കുട്ടി കോഡൂര്‍ (ചെയര്‍മാന്‍), ആലിക്കുട്ടി ഒളവട്ടൂര്‍ (ജനറല്‍ കണ്‍വീനര്‍), മാമു നിസാര്‍ (ഫിനാന്‍സ് കണ്‍വീനര്‍), സി.പി ശരീഫ് ചോലമുക്ക് (പബ്ലിസിറ്റി കണ്‍വീനര്‍), സിദ്ദിഖ് പാണ്ടികശാല, റഹ്മാന്‍ കാരയാട് (സമിതിയംഗങ്ങള്‍) എന്നിവരുടെ നേതൃത്വത്തില്‍ പ്രമുഖ ചരിത്രകാരനും ഗ്രന്ഥകാരനുമായ മാലിക് മഖ്ബൂല്‍ ആലുങ്ങല്‍ (ചീഫ് എഡിറ്റര്‍), കാദര്‍ മാസ്റ്റര്‍ വാണിയമ്പലം (എക്‌സിക്യൂട്ടീവ് എഡിറ്റര്‍), അഷറഫ് ആളത്ത് (അസോസിയേറ്റ് എഡിറ്റര്‍), അമീറലി കൊയിലാണ്ടി, സിറാജ് ആലുവ, ഹമീദ് വടകര (സബ് എഡിറ്റര്‍മാര്‍) എന്നിവരടങ്ങിയ പ്രസാധക സമിതിയാണ് ഹാഷിം സാഹിബിന്റെ ജീവിതാനുഭവങ്ങള്‍ അക്ഷരോപഹാരമാക്കുന്നത്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






