Sauditimesonline

turki
വിമാനത്താവളങ്ങളില്‍ ആക്രമണം; സൗദിയില്‍ രണ്ട് വനിതകള്‍ ഉള്‍പ്പെടെ മൂന്ന് മരണം

വേട്ടയാടിയപ്പോഴും സൗമ്യനായി പെരുമാറിയ നേതാവാണ് ഉമ്മന്‍ ചാണ്ടി

മദീന: ഓഐസിസി മദീനയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാണ്ടാം ചരമ വാര്‍ഷികദിനം ആചരിച്ചു. കെപിസി സെക്രട്ടറി കെ.പി നൗഷാദ് അലി ഉദ്ഘാടനം ചെയ്തു. പൊതുജനസേവനം ജീവവായുപോലെ ജീവിതം സാധരണക്കാരുടെ ക്ഷേമത്തിന് സമര്‍പ്പിച്ച മഹാനായ ഭരണാധികാരിയായിരുന്നു ഉമ്മന്‍ ചാണ്ടി എന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും വികസന സംരംഭങ്ങള്‍ കൊണ്ടു വരുന്നതിലും ഏറെ ശ്രദ്ധ കാണിച്ചു.

ഇരുപത്തി നാല് മണിക്കൂറും ജനസേവനത്തിനായി മാറ്റി വെച്ചു. സമാനതകള്‍ ഇല്ലാത്ത മാതൃക മലയാളി സമൂഹത്തിന് സമ്മാനിച്ച ഉമ്മന്‍ ചാണ്ടിയെ ക്രൂരമായി വേട്ടയാടിയപ്പോഴും സൗമ്യനായി നേരിട്ടു. എതിരാളികളോട് പോലും കരുണയോടെ പെരുമാറിയ നേതാവാണെന്നും നൗഷാദ് അലിപറഞ്ഞു.

മദീന ഓഐസിസി പ്രസിഡന്റ് ഹമീദ് പെരുംപറമ്പില്‍ അധ്യക്ഷത വഹിച്ചു. കെഎസ്‌യു സംസ്ഥാന സെക്രട്ടറി മുബാസ് ഒടക്കാലി മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. മുജീബ് ചെനാത്ത്, ബഷീര്‍ പുല്‍പ്പള്ളി, റഫീഖ് കടയ്ക്കല്‍, ബാബു ചുങ്കത്തറ, സിയാദ് പെരുമ്പാവൂര്‍, മൊയ്തീന്‍ കോയ തുടങ്ങിയവരും ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top