
റിയാദ്: കേളി കലാ സാംസ്‌കാരിക വേദി ബത്ഹ ഏരിയ പത്താമത് സമ്മേളന ലോഗോ പ്രകാശനം ചെയ്തു. ലുഹ ഹാളില്‍ നടന്ന പരിപാടിയില്‍ ബത്ഹ ഏരിയ പ്രസിഡന്റ് ഷഫീഖ് അങ്ങാടിപ്പുറം അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി കണ്‍വീനര്‍ മോഹന്‍ദാസ് ലോഗോ പ്രകാശനം ചെയ്തു. ഏരിയ സെക്രട്ടറി രാമകൃഷ്ണന്‍ ഏറ്റുവാങ്ങി. മര്‍ഗബ് രക്ഷാധികാരി സമിതി അംഗമായ സിജിന്‍ കൂവള്ളൂരാണ് ലോഗോ ഡിസൈന്‍ ചെയ്തത്.

കേളി മുഖ്യ രക്ഷാധികാരി സമിതി അംഗം പ്രഭാകരന്‍ കണ്ടോന്താര്‍, കേളി വൈസ് പ്രസിഡന്റ് രജീഷ് പിണറായി, കേളി കേന്ദ്ര കമ്മറ്റി അംഗവും കേന്ദ്ര സാംസ്‌കാരിക കമ്മറ്റി കണ്‍വീനറുമായ ഷാജി റസാക്ക്, കേന്ദ്ര കമ്മറ്റി അംഗവും ഏരിയ ട്രഷററുമായ ബിജു തായമ്പത്ത്, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങള്‍, ഏരിയ കമ്മറ്റി അംഗങ്ങള്‍ തുടങ്ങി നിരവധി പ്രവര്‍ത്തകര്‍ സന്നിഹിതരായിരുന്നു. കേളിയുടെ പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി ആഗസ്ത് 15ന് കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ ബത്ഹ ഏരിയയുടെ പത്താമത് സമ്മേളനം അരങ്ങേറും.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





