Sauditimesonline

bus accident
മദീനയില്‍ ഇന്ത്യന്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍ വന്‍ അഗ്‌നിബാധ; 35 മരണം

ആവേശപ്പോരില്‍ റിയല്‍ കേരളയ്ക്കു ജയം

റിയാദ്: ആവേശം അലതല്ലിയ ദിറാബിലെ ദുറത് മല്‍അബ് സ്‌റ്റേഡിയത്തില്‍ തുല്യ ശക്തികള്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. സുലൈ എഫ്‌സിയെ 3-1ന് മുട്ടുകുത്തിച്ച റിയല്‍ കേരള എഫ്‌സിയ്ക്കു മിന്നും ജയം. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സൂപ്പര്‍ കപ്പില്‍ രണ്ടാം വാരം മത്സരമാണ് ആവേശക്കാഴ്ച ഒരുക്കിയത്. അമീന്‍, ഇര്‍ഷാദ്, ഫവാസ് എന്നിവര്‍ റിയല്‍ കേരളയ്ക്കുവേണ്ടി ഗോളുകള്‍ നേടി. ദില്‍ഷാദാണ് സുലൈ എഫ്‌സിയുടെ ആശ്വാസ ഗോള്‍ നേടിയത്. റിയല്‍ കേരള താരം ഇര്‍ഷാദ് പ്ലയര്‍ ഓഫ് ദ മാച്ചിന് അര്‍ഹനായി. ലാന്റേണ്‍ എഫ്‌സിയും പ്രവാസി സോക്കര്‍ സ്‌പോര്‍ട്ടിങ്ങും മാറ്റുരച്ച രണ്ടാം മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞു. അജ്‌സലും മുഹമ്മദും ഇരു ടീമുകള്‍ക്ക് വേണ്ടി ഗോളുകള്‍ സ്‌ക്കോര്‍ ചെയ്തു. പ്രവാസി സോക്കര്‍ സ്‌പോര്‍ട്ടിങിന്റെ നിസാലാണ് പ്ലയര്‍ ഓഫ് ദ മാച്ച്.

റിഫ പ്രസിഡന്റ് ബഷീര്‍ ചേലമ്പ്ര, ജനറല്‍ സെക്രട്ടറി സൈഫു കരുളായി, ഷാഫി സ്വെഞ്ചറി, അഷ്‌റഫ് മീപ്പീരി, അന്‍വര്‍ വാരം, സുഹൈല്‍ കൊടുവള്ളി, ജാഫര്‍ കുന്ദമംഗലം, ഫസല്‍ റയാന്‍, ഷറഫ് വയനാട്, ഹനീഫ മൂര്‍ക്കനാട്, റാഷിദ് ദയ, മെഹബൂബ് ചെറിയവളപ്പില്‍, മുസ്തഫ പൊന്നംകോട്, ഷബീര്‍ മണ്ണാര്‍ക്കാട്, ബാദുഷ ഷൊര്‍ണൂര്‍, അന്‍ഷാദ് തൃശൂര്‍, ലിയാഖത്ത് കണ്ണൂര്‍, പികെ ഷാജി കായംകുളം, സിയാദ് കായംകുളം, ഉസ്മാന്‍ പരീത്, നവാസ്ഖാന്‍ ബീമാപ്പള്ളി,

സുധീര്‍ വയനാട്, സഫീര്‍ഖാന്‍ കരുവാരക്കുണ്ട്, അര്‍ഷദ് തങ്ങള്‍, അഷ്‌റഫ് മോയന്‍, മുസമ്മില്‍ പാലത്തിങ്ങല്‍, സഈദ് കല്ലായി, ഹംസത്ത് അലി പനങ്ങാങ്ങര, നിഷാദ് കരിപ്പൂര്‍, യൂനുസ് ഇരുമ്പുഴി, ഫിറോസ് പള്ളിപ്പടി, ഷറഫു വള്ളിക്കുന്ന്, അമീര്‍ പൂക്കോട്ടൂര്‍ എന്നിവര്‍ ടീമുകളെ പരിചയപ്പെട്ടു. പ്ലെയര്‍ ഓഫ് ദ മാച്ച് അവാര്‍ഡുകള്‍ നിതീഷ് ജയ് മസാല, റിഫ ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ ഷക്കീല്‍ തിരൂര്‍ക്കാട് എന്നിവര്‍ കൈമാറി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top