Sauditimesonline

4 lulu mango
മാമ്പഴക്കറികള്‍ മുതല്‍ ചീസ് കേക്ക് വരെ; മാമ്പഴ മധുരം നാവിലലിഞ്ഞ് ലുലു 'മാംഗോ മാനിയ'

സിറ്റി ഫ്‌ളവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് ജൂലായ് 30ന് നജ്‌റാന്‍ അല്‍ അസ്സാം മാളില്‍ ഉത്ഘാടനം ചെയ്യും

റിയാദ്: സൗദി അറേബ്യയിലെ ജനകീയ റീട്ടെയില്‍ ശൃംഖലയായ സിറ്റി ഫ്‌ളവറിന്റെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റ് നജറാനില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. അല്‍ അസ്സാം മാളിലെ ഗ്രൗണ്ട് ഫ്‌ളോറില്‍ ഒരുക്കിയ ഹൈപ്പര്‍ ജൂലായ് 30ന് വൈകീട്ട് 5ന് ഉത്ഘാടനം ചെയ്യും. സൗദി പൗര പ്രമുഖര്‍, ഫ്‌ളീരിയ ഗ്രൂപ്പ് ചെയര്‍മാന്‍ ഫഹദ് അബ്ദുല്‍കരീം അല്‍ ഗുറെമീല്‍, മാനേജിംഗ് ഡയറക്ടര്‍ ടി എം അഹമ്മദ് കോയ, സീനിയര്‍ ഡയറക്ടര്‍ ഇ കെ റഹീം, ഡയറക്ടര്‍മാരായ മുഹസിന്‍ അഹമ്മദ്, റാഷിദ് അഹമ്മദ്, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ നിരവധിപേ ഉത്ഘാടനത്തില്‍ സംബന്ധിക്കും.

സൗദിയിലെ ഉപഭോക്താക്കള്‍ക്ക് എന്നും കുറഞ്ഞ വിലയില്‍ മികച്ച ഉല്‍പ്പന്നങ്ങള്‍ നല്‍കുന്ന സിറ്റി ഫ്‌ളവര്‍ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനത്തോടനുബന്ധിച്ച് ആദ്യത്തെ 200 ഉപഭോക്താക്കള്‍ക്ക് 50 റിയാലിന്റെ പര്‍ചേസ് വൗചര്‍ സൗജന്യമായി ലഭിക്കും. 100 റിയാലിന് പര്‍ചേസ് ചെയ്യുന്നവര്‍ക്കാണ് 50 റിയാലിന്റെ വൗചര്‍ നേടാന്‍ അവസരം. കൂടാതെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കില്ലര്‍ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്കായി വിവിധ മത്സരങ്ങളും സമ്മാന പദ്ധതികളും ഒരുക്കിയിട്ടുണ്ട്. എല്ലാ ആഴ്ചയിലും പത്ത് പേര്‍ക്ക് പത്ത് ടി വി സമ്മാനമായി നറുക്കെടുപ്പിലൂടെ നേടാനുള്ള അവസരവും ലഭ്യമാണ്.
ഭക്ഷ്യവിഭവങ്ങളുടെ വലിയൊരു ശ്രേണിതന്നെയാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. സൗദിയില്‍ ഏറെ ശ്രദ്ധപിടിച്ചു പറ്റിയ മഞ്ചീസ് ഫ്രൈഡ് ചിക്കന്‍ വിഭവങ്ങള്‍ നജ്‌റാനിലെ ഹൈപ്പറിലും ലഭ്യമാണ. ഭക്ഷണം കഴിക്കുന്നതിനായി ഫുഡ് കോര്‍ട്ട് എന്നിവയും പുതിയ ഷോറൂമില്‍ സജ്ജീകരിച്ചിട്ടുണ്ട്.

സൗദി, ഇന്ത്യന്‍ പച്ചകറികള്‍, വിവിധ രാജ്യങ്ങളിലെ പഴവര്‍ഗങ്ങള്‍, മത്സ്യം, റെഡ് മീറ്റ്, ലോകോത്തര തുണിത്തരങ്ങള്‍, ആരോഗ്യ സൗന്ദര്യ വര്‍ധക ഉത്പ്പന്നങ്ങള്‍, പാദരക്ഷകള്‍, ഫാഷന്‍ ജൂവലറി, ഇലക്‌ട്രോണിക്‌സ്, മെന്‍സ്‌വെയര്‍, ഹൗസ്‌ഹോള്‍ഡ്‌സ്, സ്‌റ്റേഷനറി, അടുക്കള സാമഗ്രികള്‍, പ്ലാസ്റ്റിക്‌സ്, ഹോം ലിനെന്‍, ബാഗ്‌സ്, ലഗേജ്, വാച്ചുകള്‍, ടോയ്‌സ് എന്നിവക്ക് പുറമെ സ്വീറ്റ്‌സ്, ചോക്ക്‌ളേറ്റ്, ബേക്കറി, പയര്‍വര്‍ഗങ്ങള്‍, ഡ്രൈ ഫ്രൂട്‌സ് തുടങ്ങിയ ഡിപ്പാര്‍ട്‌മെന്റു കളിലായി ഇരുപത്തയ്യായിരത്തിലധികം ഉല്‍പ്പന്നങ്ങളുടെ വന്‍ ശേഖരമാണ് പുതിയ ഷോറൂമിന്റെ പ്രത്യേകത. അന്താരാഷ്ട്ര ബ്രാന്റുകളുടെ ശേഖരവും പുതിയ ശാഖയില്‍ ഒരുക്കിയിട്ടുണ്ടെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top