
റിയാദ്: ആലപ്പുഴക്കാരുടെ കൂട്ടായ്മ ഈസ്റ്റ് വെനീസ് അസോസിയേഷന്‍ (ഇവ) നാലാമത് ‘കാവ്യാഞ്ജലി’ കവിതാ പാരായണ മത്സരം ഏപ്രില്‍ 3ന് മദീന ഹൈപ്പര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. നാടകാചാര്യനും കവിയുമായിരുന്ന കാവാലം നാരായണപ്പണിക്കരുടെ സ്മരണാര്‍ത്ഥം നടക്കുന്ന പരിപാടിയില്‍ അദ്ദേഹത്തിന്റെ മകനും പിന്നണി ഗായകനും കര്‍ണാട സംഗീതജ്ഞനുമായ കാവാലം ശ്രീകുമാര്‍ മുഖ്യാതിഥിയായിരിക്കും.
ഉച്ചക്ക് 3ന് മത്സരം ആരംഭിക്കും. സബ് ജൂനിയര്‍ (ക്ലാസ് 5-8), ജൂനിയര്‍ (ക്ലാസ് 9-12), സീനിയര്‍ (18 വയസിനു മുകളില്‍) വിഭാഗങ്ങളിലാണ് മത്സരം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സ്‌പോട് രജിസ്‌ട്രേഷനും അനുവദിക്കും. മത്സരാര്‍ത്ഥികള്‍ ഉച്ചക്ക് 2ന് എത്തിച്ചേരണം.
വൈകുന്നേരം 8ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ കലാ, സാംസ്‌കാരിക, വ്യവസായിക, മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടും. വിജയികള്‍ക്ക് സ്വര്‍ണ നാണയം ഉള്‍പ്പെടെ ഉപഹാരങ്ങള്‍ സമ്മാനിക്കും. കാവാലം ശ്രീകുമാര്‍ ഒപ്പിട്ട സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യും. കാവാലം ശ്രീകുമാര്‍ നയിക്കുന്ന സംഗീത വിരുന്ന്, കൈരളി ഡാന്‍സ് അക്കാദമി അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍ എന്നിവയും അരങ്ങേറും. കൂടുതല്‍ വിവരങ്ങള്‍ക്ക് ശരത് സ്വാമിനാഥന്‍ (0559134091), സുരേഷ് ആലപ്പുഴ (0502098300) എന്നിവരുമായി ബന്ധപ്പെടണമെന്നും സംഘാടകര്‍ അറിയിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






