
മക്ക: കൊവിഡ് വൈറസ്പ്രിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇരു ഹറമുകളിലും കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. മാര്‍ച്ച് 5 അസറിന് ശേഷം തവാഫ് ചെയ്യുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഈാ നമസ്‌കാരം കഴിഞ്ഞ് ഒരു മണിക്കൂറിനകം ഇരു ഹറമുകളും അടക്കും. സുബഹി നമസ്‌കാരത്തിന് ഒരു മണിക്കൂര്‍ മൂമ്പ് തുറക്കുകയും ചെയ്യും. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ മസ്ജിദുല്‍ ഹറമും പരിസര പ്രദേശവും ശുചീകരിക്കുന്നുണ്ട്. എന്നും ജനനിബിഡമായ കഅബാലയം ശൂന്യമായതിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ പലരും പങ്കുവെക്കുന്നുണ്ട്.
തീര്‍ഥാടകര്‍ പ്രദക്ഷിണം ചെയ്യുന്ന ‘മാതാഫ്’ എന്നറിയപ്പെടുന്ന സ്ഥലം ശൂന്യമായി കിടക്കുകയാണ്. കബയ്ക്ക് ചുറ്റുമുള്ള തുറന്ന വെളുത്ത പ്രതലമുളള സ്ഥലത്താണ് ഹജ്ജ്, ഉംറ തീര്‍ത്ഥാടകര്‍ ‘തവാഫ്’ അല്ലെങ്കില്‍ പ്രദക്ഷിണം ചെയ്യുന്നത്. തീര്‍ഥാടകര്‍ ഏഴുതവണയാണ് കഅ്ബയെ വലംവെക്കുന്നത്. അതുകൊണ്ടുതന്നെ 24 മണിക്കൂറും ഇവിടെ വിശ്വാസികളുടെ തിരക്കാണ് അനുഭവപ്പെടുന്നത്.
കൊവിഡ് വൈറസ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മക്ക, മദീന ഉള്‍പ്പെടെ പുണ്യനഗരങ്ങളിലേക്കുള്ള തീര്‍ത്ഥാടനത്തിന് വിദേശികള്‍ക്കും സൗദദേശി പൗരന്മാര്‍ക്കു കഴിഞ്ഞ ദിവസം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.