Sauditimesonline

cinimatica
കഥയെഴുതാം, ക്യാമറ തിരിക്കാം, റോള്‍ ഉറപ്പിക്കാം; ദമ്മാമില്‍ 'സിനിമാറ്റിക' ശില്‍പശാല

കേരള മാപ്പിള കലാ അക്കാദമി വാര്‍ഷികം; ആഘോഷമൊരുക്കി റിയാദ് ചാപ്റ്റര്‍

റിയാദ്: കേരള മാപ്പിള കലാ അക്കാദമിയുടെ ഇരുപതാം വാര്‍ഷികാഘോഷം റിയാദിലും ആരംഭിച്ചു. മാനവികതയ്ക്ക് ഒരു ഇശല്‍ സ്പര്‍ശം എന്ന പ്രമേയത്തില്‍ ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ ജി സി സി രാജ്യങ്ങള്‍ ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. അതിന്റെ ഭാഗമായി റിയാദ് ചാപ്റ്റര്‍ ബത്ഹ ഷിഫ അല്‍ ജസീറ ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ജരീര്‍ മെഡിക്കല്‍സ് അഡ്മിന്‍ മാനേജര്‍ സി. കെ. ഫഹദ് ലോഗോ പ്രകാശനം ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡണ്ട് ജലീല്‍ തിരൂര്‍ അദ്ധ്യക്ഷത വഹിച്ചു, സൗദി നാഷണല്‍ കമ്മിറ്റി ട്രഷറര്‍ ഇല്യാസ് മണ്ണാര്‍ക്കാട്, ചെയര്‍മാന്‍ മൂസ പട്ട എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രവാസത്തോട് വിട പറയുന്ന അക്കാദമി മുന്‍ ഭാരവാഹി സക്കീര്‍ മണ്ണാര്‍മലക്ക് ഉപഹാരവും സമ്മാനിച്ചു. നവനീത് ജി നായര്‍, ഗാഥ ജി.നായര്‍ എന്നിവര്‍ക്കുളള ഉപഹാരം ഹാരിസ് ചോലയും ഷക്കീല വഹാബും വിതരണം ചെയ്തു. ഇല്യാസ് മണ്ണാര്‍ക്കാട്, ശിഹാബ് കൈപ്പുറം, ഇബ്രാഹിം വെളിയംകോട്, കുമാര്‍, ഷാനവാസ്, സലീം വടക്കന്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഗീത വിരുന്നും അരങ്ങേറി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top