Sauditimesonline

kuwait
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

നീറ്റ് പരീക്ഷയില്‍ മികച്ച വിജയം; തന്ത്രങ്ങള്‍ പകര്‍ന്ന് ഗൈഡന്‍സ് ക്ലാസ്

റിയാദ്: ദ്രവ്യത്തിന്റെ ഘടനയും പ്രപഞ്ചത്തിന്റെ മൂലപദാര്‍ത്ഥങ്ങളും വിശകലനം ചെയ്യുന്ന ഫിസിക്‌സ്. രാസപ്രവര്‍ത്തനങ്ങളില്‍ സംഭവിക്കുന്ന മാറ്റങ്ങളും ദ്രവ്യത്തിന്റെ ഗുണസവിശേഷതകളും കൈകാര്യം ചെയ്യുന്ന കെമിസ്ട്രി. ഇതെല്ലാം പഠിക്കാനും മത്സര പരീക്ഷകളില്‍ മികച്ച വിജയം നേടാനും എളുപ്പ വഴികള്‍ പരിചയപ്പെടുത്തിയ നീറ്റ് ഗൈഡന്‍സ് ക്ലാസ് ശ്രദ്ധേയമായി.

നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് എംഇഎസ് റിയാദ് ചാപ്റ്ററും ടാര്‍ഗറ്റ് ഗ്ലോബല്‍ അക്കാദമിയും സംയുക്തമായാണ് ക്ലാസ് സംഘടിപ്പിച്ചത്. അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന പരിപാടിയില്‍ രക്ഷിതാക്കളും വിദ്യാര്‍ഥികളും സന്നിഹിതരായിരുന്നു. സൗദിയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നു ഓണ്‍ലൈനിലും വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

നീറ്റ് പരീക്ഷ ഹാളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, നീറ്റ് വഴി അഡ്മിഷന്‍ ലഭിക്കുന്ന പ്രധാന മെഡിക്കല്‍ കോളേജുകള്‍ എന്നിവ ടാര്‍ഗറ്റ് ഗ്ലോബല്‍ അക്കാദമി ജനറല്‍ മാനേജര്‍ മുനീര്‍ എം സി വിശദീകരിച്ചു. ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങള്‍ ടാര്‍ഗറ്റ് ഗ്ലോബല്‍ അക്കാദമി അധ്യാപകരായ സച്ചിന്‍ അഹമ്മദ്, ഷമീര്‍ ഇ എസ് എന്നിവരാണ് അവതരിപ്പിച്ചത്.

12 വര്‍ഷമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ടാര്‍ഗറ്റ് ലേര്‍ണിങ് സെന്ററിന്റെ സംരംഭമാണ് റിയാദില്‍ ആരംഭിച്ച ടാര്‍ഗറ്റ് ഗ്ലോബല്‍ അക്കാദമി. NEET/JEE/CUET/SAT തുടങ്ങിയ എന്‍ട്രന്‍സ് പരീക്ഷകളുടെ കോച്ചിംഗ് രംഗത്ത് വര്‍ഷങ്ങളുടെ പരിചയ സമ്പത്തുള്ള മികച്ച അധ്യാപകരും കരിയര്‍ ഗൈഡന്‍സ് രംഗത്തെ സര്‍ട്ടിഫൈഡ് ട്രെയിനേഴ്‌സും അടങ്ങിയ സംഘമാണ് ടാര്‍ഗറ്റ് ഗ്ലോബല്‍ അക്കാദമി. NEET/JEE ഫൗണ്ടേഷന്‍ കോഴ്‌സിനും എന്‍ട്രന്‍സ് കോച്ചിങ്ങിനും അഡ്മിഷന്‍ തുടരുന്നതായി മാനേജ്‌മെന്റ് അറിയിച്ചു. പരിപാടിയില്‍ എം ഇ എസ് ട്രഷറര്‍ ഫൈസല്‍ പൂനൂര്‍ സ്വാഗതവും സെക്രട്ടറി സലീം പള്ളിയില്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top